| Tuesday, 12th November 2024, 2:25 pm

ഇന്ത്യയെ പിണക്കിയാല്‍ പാകിസ്ഥാന് എട്ടിന്റെ പണി കിട്ടും; ചാമ്പ്യന്‍സ് ട്രോഫിയില്‍ വമ്പന്‍ ട്വിസ്റ്റ്!

സ്പോര്‍ട്സ് ഡെസ്‌ക്

സുരക്ഷാ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളില്‍ ഇന്ത്യ കളിക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും വ്യക്തമായ ധാരണകളില്ലാതെ വാക് പോരില്‍ ഏര്‍പ്പെടുകയായിരുന്നു. മറ്റു ടീമുകള്‍ക്കില്ലാത്ത സുരക്ഷാ കാരണങ്ങളാണ് ഇന്ത്യ മുന്‍ നിര്‍ത്തുന്നതെന്നാണ് പാകിസ്ഥാന്‍ പറഞ്ഞത്.

ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നു എന്നാണ് വിലയിരുത്താന്‍ സാധിക്കുന്നത്. ഇന്ത്യ പാകിസ്ഥാനോട് ഹൈ ബ്രിഡ്ജ് മാതൃകയില്‍ മത്സരം ദുബായില്‍ നടത്താന്‍ പറഞ്ഞിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ഇതിന് തയ്യാറായില്ലെങ്കില്‍ 2025 ചാമ്പ്യന്‍സ് ട്രോഫി സൗത്ത് ആഫ്രിക്കയിലേക്ക് മാറ്റുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. പി.ടി.ഐയുടെ റിപ്പോര്‍ട്ടിലാണ് ഐ.സി.സിയുടെ പുതിയ നീക്കത്തെക്കുറിച്ച് പരാമര്‍ശിച്ചത്.

എന്നാല്‍ ഇന്ത്യ പാകിസ്ഥാനിലെത്തി മത്സരങ്ങള്‍ കളിക്കണമെന്ന് പി.സി.ബി ആവശ്യപ്പെട്ടിരുന്നു. ഷാഹിദ് അഫ്രിദിയടക്കമുള്ള മുന്‍ താരങ്ങളും ഇതേ ആവശ്യം ഇന്ത്യക്ക് മുമ്പില്‍ വെച്ചിരുന്നു. ഇന്ത്യയുടെ സൗകര്യാര്‍ത്ഥം മത്സരങ്ങള്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ വെച്ച് നടത്താമെന്നും പി.സി.ബി വ്യക്തമാക്കി.

ഇതുപ്രകാരം ചാമ്പ്യന്‍സ് ട്രോഫിയുടെ ആദ്യ ഡ്രാഫ്റ്റ് ഐ.സി.സി പുറത്തുവിടുകയും ചെയ്തിരുന്നു. ഈ ഡ്രാഫ്റ്റ് പ്രകാരം ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ലാഹോറിലാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ ക്രിക്കറ്റ് ലോകത്ത് വലിയ ആശങ്കകളാണ് ഉണ്ടാക്കിയിരിക്കുന്നത്.

2008ലെ ഏഷ്യാ കപ്പിന് ശേഷം മെന്‍ ഇന്‍ ബ്ലൂ പാകിസ്ഥാനില്‍ കളിച്ചിട്ടില്ല. മാത്രമല്ല 2023ലെ ഏഷ്യാ കപ്പ് കളിക്കാനും ഇന്ത്യ വിസമ്മതിച്ചു. പാകിസ്ഥാനും ആതിഥേയരായ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈ ബ്രിഡ്ജ് രീതിയില്‍ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു.

1996ലെ ഏകദിന ലോകകപ്പിന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്‍ ഐ.സി.സി പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

ചാമ്പ്യന്‍സ് ട്രോഫി 2025

ഏകദിന ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫിയുടെ ഭാഗമാവുക.

പങ്കെടുക്കുന്ന ടീമുകള്‍

ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ഇന്ത്യ, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, ബംഗ്ലാദേശ്

                                       ഗ്രൂപ്പുകള്‍

ഗ്രൂപ്പ് എ

ബംഗ്ലാദേശ്

ഇന്ത്യ

ന്യൂസിലാന്‍ഡ്

പാകിസ്ഥാന്‍

ഗ്രൂപ്പ് ബി

അഫ്ഗാനിസ്ഥാന്‍

ഓസ്ട്രേലിയ

ഇംഗ്ലണ്ട്

സൗത്ത് ആഫ്രിക്ക

ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് രണ്ട് വരെ

നോക്ക് ഔട്ട് മത്സരങ്ങള്‍

ഒന്നാം സെമി ഫൈനല്‍: മാര്‍ച്ച് 5

ഗ്രൂപ്പ് എ-യിലെ ഒന്നാം സ്ഥാനക്കാര്‍ (A1) vs ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാര്‍ (B2)

രണ്ടാം സെമി ഫൈനല്‍: മാര്‍ച്ച് 6

ഗ്രൂപ്പ് ബി-യിലെ ഒന്നാം സ്ഥാനക്കാര്‍ (B1) vs ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാര്‍ (A2)

ഫൈനല്‍: മാര്‍ച്ച് 9

ആദ്യ സെമി ഫൈനലിലെ വിജയികള്‍ (SF1W) vs രണ്ടാം സെമി ഫൈനലിലെ വിജയികള്‍ (SF2W)

റിസര്‍വ് ദിനം : മാര്‍ച്ച് 10

ആദ്യ സെമി ഫൈനലിലെ വിജയികള്‍ (SF1W) vs രണ്ടാം സെമി ഫൈനലിലെ വിജയികള്‍ (SF2W)

Content Highlight:  If PCB doesn’t agree with the Hybrid model, the tournament is likely to be shifted to South Africa

We use cookies to give you the best possible experience. Learn more