| Monday, 12th November 2018, 7:50 pm

ബി.ജെ.പി അപകടമാണെന്ന് മറ്റ് പാര്‍ട്ടികള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് ശരിയായിരിക്കും; രജനീകാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ബി.ജെ.പി അപകടകരമാണെന്ന് മറ്റു പാര്‍ട്ടികള്‍ കരുതുന്നുണ്ടെങ്കില്‍ അത് ശരിയായിരിക്കാമെന്ന് രജനീകാന്ത്. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിക്കെതിരെ എല്ലാ പാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കുന്നു, ആ അളവില്‍ അപകടം പിടിച്ച ഒന്നാണോ ബി.ജെ.പി എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് “അവര്‍ എല്ലാവരും അങ്ങനെ കരുതുന്നെങ്കില്‍ അത് ശരിയായിരിക്കാം” എന്നായിരുന്നു രജനീകാന്തിന്റെ മറുപടി.


Also Read വിവാദ ആള്‍ദൈവം ഗുര്‍മീതിനെ താന്‍ കണ്ടിട്ടില്ല, വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയണം: അക്ഷയ് കുമാര്‍


ബി.ജെ.പിയുമായി അടുത്ത ബന്ധമുണ്ടെന്ന് കരുതിയിരുന്ന രജനീകാന്ത് നോട്ടുനിരോധനത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായവും മാറ്റി. കൃത്യമായ പഠനങ്ങള്‍ക്ക് ശേഷമേ നോട്ടുനിരോധനം പോലൊന്ന് നടത്താന്‍ പാടുണ്ടായിരുന്നുള്ളു എന്നും അദ്ദേഹം പറഞ്ഞു.

“നോട്ടുനിരോധനം നടത്തിയ രീതി തെറ്റായിരുന്നു. വിശദമായ പഠനങ്ങള്‍ അതിന് മുന്നോടിയായി നടത്തേണ്ടിയിരുന്നു”- അദ്ദേഹം പറഞ്ഞു. 2016, നവംബര്‍ 8 നോട്ടുനിരോധനം നടപ്പിലാക്കിയപ്പോള്‍ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് രജനീകാന്ത് ട്വീറ്റ് ചെയ്തിരുന്നു. നോട്ടു നിരോധനം നടപ്പിലാക്കി നിമിഷങ്ങള്‍ക്കുള്ളില്‍ “Hats off @narendramodi ji. New india is born #JaiHind.” എന്ന് രജനീകാന്ത് ട്വീറ്റ് ചെയ്തതായി  ഇന്ത്യന്‍
എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.


Also Read  ഇന്ത്യയില്‍ വ്യാജവാര്‍ത്തകള്‍ വര്‍ധിക്കുന്നതിന് പിന്നില്‍ തീവ്രദേശീയത, ഇതുവരെ കൊല്ലപ്പെട്ടത് 32 പേര്‍; ബി.ബി.സി


പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിയനിര്‍മ്മാണം നടപ്പില്‍ വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയില്‍ ലൈംഗികപീഢനത്തിനൊടുവില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പരാമര്‍ശിച്ചായിരുന്നു രജനീകാന്തിന്റെ ആവശ്യം.

We use cookies to give you the best possible experience. Learn more