| Friday, 22nd February 2019, 1:25 pm

പാക്കിസ്ഥാന്‍ യുദ്ധത്തിന് ഒരുക്കമാണെങ്കില്‍ ഇന്ത്യയ്ക്കാണോ ബുദ്ധിമുട്ട്; പാക്കിസ്ഥാനുമായി യുദ്ധത്തിന് തയ്യാറെന്ന് രാജ്‌നാഥ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ഒരു യുദ്ധത്തിന് തയ്യാറാണെങ്കില്‍ ഇന്ത്യ അതിന് മടിക്കില്ലെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. യുദ്ധത്തിന് പാക്കിസ്ഥാന്‍ ഒരുക്കമാണെങ്കില്‍ പിന്നെ ഇന്ത്യയ്ക്കാണോ ബുദ്ധിമുട്ട് എന്നായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ ചോദ്യം. ദേശീയ മാധ്യമമായ ആജ് തക്കുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുല്‍വാമ ആക്രമണത്തിനെതിരെ ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ല. സൈന്യത്തിന് എല്ലാവിധ സ്വാതന്ത്ര്യവും പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിക്കഴിഞ്ഞിട്ടുണ്ട്. -രാജ്‌നാഥ് സിങ് പറഞ്ഞു.


കാസര്‍കോട് മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം


പുല്‍വാമ ഭീകരാക്രമണത്തെ അനുശോചിക്കാന്‍ പോലും തയ്യാറാകാത്ത പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് തീവ്രവാദത്തെ കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നെങ്കിലും പാക്കിസ്ഥാന്‍ ആരോപണം നിഷേധിക്കുകയായിരുന്നു. ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. പുല്‍വാമ ആക്രമണത്തെ അപലപിക്കാനോ കൊല്ലപ്പെട്ട സൈനികരെ കുറിച്ച് പരാമര്‍ശിക്കാനോ ഇമ്രാന്‍ ഖാന്‍ തയ്യാറായിരുന്നില്ല.

We use cookies to give you the best possible experience. Learn more