ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നവാസ് ഷെരിഫിനെ കാണാമെങ്കില്‍ തനിക്ക് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതയെയും കാണാമെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്. കഴിഞ്ഞ കാലത്ത് എന്‍.ഡി.എയുടെ പ്രധാന കക്ഷിയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസെന്നും സഞ്ജയ് റാവത്ത് ഓര്‍മ്മിപ്പിച്ചു.
” നമ്മുടെ പ്രധാനമന്ത്രിയ്ക്ക് പാകിസ്ഥാനില്‍ ചെന്ന നവാസ് ഷെരീഫിനെ കാണാമെങ്കില്‍ ഞങ്ങള്‍ മമതയെ കാണുന്നതില്‍ എന്താണ് തെറ്റ്. മമത ഒരു ഇന്ത്യാക്കാരിയാണ്. ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയാണ്. മുന്‍പ് എന്‍.ഡി.എയില്‍ ഉണ്ടായിരുന്ന പ്രധാന കക്ഷിയാണ്.”
Also Read: പ്രകോപനപരവും മുസ്‌ലീം മതവികാരം വൃണപ്പെടുത്തുന്നതുമായ പരാമര്‍ശം; ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ സഖ്യത്തിനായി മമതാ ബാനര്‍ജി മറ്റുപാര്‍ട്ടികളുമായി സജീവ ചര്‍ച്ച നടത്തുന്നുണ്ട്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ യശ്വന്ത് സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരുമായി മമതാ ചര്‍ച്ച നടത്തി. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും മമത ചര്‍ച്ച നടത്തുന്നുണ്ട്.
ഡി.എം.കെ, ടി.ഡി.പി തുടങ്ങിയ പാര്‍ട്ടികളുമായി നേരത്തെ മമത ചര്‍ച്ച നടത്തിയിരുന്നു.
Also Read: ശ്രീകുമാരന്‍ തമ്പിയ്ക്ക് ജെ.സി ഡാനിയേല്‍ പുരസ്‌കാരം
2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകീകരണം ആവശ്യപ്പെട്ട് ശരത് പവാറാണ് ദല്‍ഹിയില്‍ കൂടിക്കാഴ്ച സംഘടിപ്പിച്ചത്. നേരത്തെ സോണിയയും സമാനരീതിയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കായി അത്താഴ വിരുന്ന് സംഘടിപ്പിച്ചിരുന്നു.
Watch This Video: