national news
എം.പിമാരും എം.എല്‍.എമാരും നിങ്ങളെ കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ അടിച്ച് തലതകര്‍ത്തേക്ക്; ബീഹാറില്‍ ജനങ്ങളോട് കേന്ദ്രമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 07, 02:27 am
Sunday, 7th March 2021, 7:57 am

 

ബെഗുസാര: എം.പിമാരും എം.എല്‍.എമാരും ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ മുളവടികൊണ്ട് അടിച്ച് ശരിയാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇത്തരം ചെറിയ കാര്യങ്ങള്‍ക്ക് തന്നെ വിളിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. ബെഗുസാരായിലെ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഉദ്യോഗസ്ഥരെക്കുറിച്ച് പരാതിയുമായി എത്തുന്ന ആളുകളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഗിരിരാജ്
സിംഗ് ജനങ്ങളോട് തങ്ങളെ കേള്‍ക്കാന്‍ തയ്യാറാവാത്ത ഉദ്യോഗസ്ഥരെ അടിക്കാന്‍ പറഞ്ഞത്.

”ഞാന്‍ അവരോട് പറയുന്നു, എന്തുകൊണ്ടാണ് നിങ്ങള്‍ ഇത്തരം ചെറിയ കാര്യങ്ങള്‍ക്കായി എന്റെ അടുത്ത് വരുന്നത്. എം.പിമാര്‍, എം.എല്‍.എമാര്‍, ഗ്രാമ മുഖ്യന്‍മാര്‍, ഡി.എംമാര്‍, എസ്.ഡി.എമ്മുകള്‍, ബി.ഡി.ഒകള്‍ … ഇവയെല്ലാം ജനങ്ങളെ സേവിക്കാന്‍ ബാധ്യസ്ഥരാണ്. അവര്‍ നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍, രണ്ട് കൈകളിലും ഒരു മുള വടി എടുത്ത് അവരുടെ തലയില്‍ തകര്‍ക്ക്, ”സിംഗ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Contnet Highlights: If Officials Don’t Listen, Beat Them Up”: Union Minister Giriraj Singh