ന്യൂഡല്‍ഹി: പിയൂഷ് ഗോയലിന്റെ ബജറ്റ് പ്രസംഗത്തിന് മറുപടിയുമായി മുന്‍ധനകാര്യ മന്ത്രി പി.ചിദംബരം.നോട്ട് നിരോധിച്ച വര്‍ഷം 8.2 ശതമാനം സാമ്പത്തിക വളര്‍ച്ച ഉണ്ടായെങ്കില്‍ ഇത്തവണ നൂറ് രൂപ നിരോധിക്കൂ എന്ന് ചിദംബരം ട്വീറ്റ് ചെയ്തു. ധനകമ്മി ടാര്‍ജറ്റ് നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.
“നോട്ട് നിരോധിച്ച വര്‍ഷത്തിലാണ് മോദി സര്‍ക്കാറിനു കീഴില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയത്. അതിനാല്‍ നമുക്ക് ഒരു തവണ കൂടി നോട്ടു നിരോധിക്കാം. ഇത്തവണ നൂറ് രൂപയുടെ നോട്ടാകട്ടെ നിരോധിക്കുന്നത്.” – ചിദംബരം ട്വീറ്റ ചെയ്തു.
നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ വളര്‍ച്ചാ നിരക്ക് 8.2 % ആയി ഉയര്‍ന്നുവെന്ന് പിയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. നേരത്തെയും കേന്ദ്രം ഈ വാദം ഉന്നയിച്ചിട്ടുണ്ട്.
ധനകമ്മി ടാര്‍ജറ്റ് നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിക്കില്ല എന്ന് താന്‍ പറഞ്ഞത് ശരിയായി എന്നും ചിദംബരം ട്വീറ്റ് ചെയ്തു. ബജറ്റിലെ കേന്ദ്ര സര്‍ക്കാരിന്റെ അവകാശവദാങ്ങള്‍ എല്ലാം തള്ളികളയുന്നതാണ് ചിദംബരത്തിന്റെ ട്വീറ്റ്.