ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ടീം സഞ്ചരിക്കുന്ന ബസിന്റെ നിറവും മാറ്റണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍.
ബസിന്റെ കളറാണ് അപകടത്തിന് കാരണമാകുന്നതെന്ന് പറയുന്നത് തെറ്റാണെന്നും, എന്തെങ്കിലും അപകടം ഉണ്ടാകുമ്പോഴുള്ള ഇത്തരം നടപടികള്‍ പ്രഹസനമാണെന്നുമാണ് ആരാധകര്‍ പറയുന്നത്.
ഇന്ത്യയിലെ വേറെ എല്ലാ ക്ലബ്ബുകള്‍ക്കും സ്വന്തം ജേഴ്സിയുടെ കളറുള്ള ബസില്‍ പോകുമ്പോള്‍ ഇവിടെ മാത്രമാണ് ഇത്തരം പ്രശ്‌നങ്ങളുള്ളെന്നും വിദേശ താരങ്ങള്‍ അടക്കമുള്ളവര്‍ നമ്മുടെ നാടിനെ തെറ്റായി വിലയിരുത്തുന്നതിന് ഈ നടപടി കാരണമാകുമെന്നും ഒരു ആരാധകരന്‍ പറഞ്ഞു.
അതിനിടയില്‍ ഖത്തര്‍ ലോകകപ്പിനായി പുറത്തിറക്കിയ വാഹനങ്ങളുടെ ചിത്രങ്ങള്‍ ഇതുമായി ബന്ധപ്പെടുത്തി പ്രചരിപ്പിച്ചും ആരാധകര്‍ ട്രോളുന്നുണ്ട്.
#Roadto2022 #Qatar2022 #TournamentTransport #Mowasalat #Karwa #Doha #Qatar #NowisAll pic.twitter.com/vdrWgpcnbu
— Mowasalat Qatar (@Mowasalat_QAT) September 21, 2022
ഫിഫ ലോകകപ്പിന്റെ വലിയ പരസ്യ ചിത്രങ്ങളടങ്ങിയ ബസുകള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഖത്തര്‍ പുറത്തിറക്കിയിരുന്നു. ഈ ചിത്രങ്ങള്‍ വെച്ചാണിപ്പോള്‍ ട്രോളുണ്ടാക്കുന്നത്. എം.വി.ഡിക്ക് ഖത്തറില്‍ ജോലി കിട്ടിയാല്‍ ചാകരയാകുമെന്നാണ് ഒരാള്‍ ഇത്തരം കളര്‍ഫുള്‍ ബസുകളുടെ ചിത്രം പോസ്റ്റ് ചെയ്ത് ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം, ടൂറിസ്റ്റ് ബസിനുള്ള നിറം മാറ്റം ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ സഞ്ചരിക്കുന്ന ബസിനും ബാധകമാണെന്നാണ് എം.വി.ഡി പറയുന്നത്. ട്രാവല്‍സ് ഉടമയോട് എറണാകുളം ആര്‍.ടി.ഒ ഓഫീസില്‍ തിങ്കളാഴ്ച ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള ബസ് ഞായറാഴ്ച കൂടെ ഉപയോഗിക്കാമെന്നും അതിന് ശേഷം ബസിന് വെള്ള നിറമടിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു.
Matchday Mode 🔛#KBFCATKMB #ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/6StQg7Mstl
— Kerala Blasters FC (@KeralaBlasters) October 16, 2022
വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ പതിനൊന്ന് മുതല്‍ തീരുമാനം നടപ്പിലാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. വെള്ളയൊഴികെയുള്ള നിറങ്ങള്‍ക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഇന്നത്തെ മാമാങ്കം! ⚽👊
A clash against @atkmohunbaganfc awaits! ⚔️#KBFCATKMB #ഒന്നായിപോരാടാം #KBFC #KeralaBlasters
— Kerala Blasters FC (@KeralaBlasters) October 16, 2022
CONTENT HIGHLIGHTS: If MVD gets a job in Qatar, troll after Action against Kerala Bleaters bus