| Saturday, 11th May 2019, 8:55 am

നരേന്ദ്രമോദി തന്റെ മണ്ഡത്തിലെ വോട്ടറായിരുന്നെങ്കില്‍ അദ്ദേഹവും തനിക്ക് വോട്ട് ചെയ്യുമായിരുന്നു: ആര്‍.ജെ.ഡി നേതാവ് രഘുവന്‍ഷ് പ്രസാദ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വൈശാലി: പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മണ്ഡത്തില്‍ വോട്ടറായിരുന്നെങ്കില്‍ അദ്ദേഹവും തനിക്ക് വോട്ട് ചെയ്യുമായിരുന്നെന്ന് ആര്‍.ജെ.ഡി ദേശീയ ഉപാധ്യക്ഷന്‍ രഘുവന്‍ഷ് പ്രസാദ് സിങ്.

‘ജനങ്ങള്‍ മോദീ..മോദീ എന്ന് പറയുന്നു. ജനങ്ങള്‍ പറയുന്നത് മോദി ഇവിടുത്തെ വോട്ടറായിരുന്നെങ്കില്‍ വോട്ട് ചെയ്യുക രഘുവന്‍ഷ് പ്രസാദ് സിങിനായിരിക്കുമെന്നാണ്.’ ആര്‍.ജെ.ഡി നേതാവ് പറഞ്ഞു.

മഹാസഖ്യത്തില്‍ തെരഞ്ഞെടുപ്പ് എന്നത് ഒരുഭാഗത്ത് മാത്രം നടക്കുന്നതാണെന്നും രഘുവന്‍ഷ് പ്രസാദ് പറഞ്ഞു.

‘ജനങ്ങള്‍ തീരുമാനിച്ചിരിക്കുന്നത് മഹാഗദ്ബന്ധന് വോട്ട് ചെയ്യാനാണ്. അവിടെ ഒരു പോരാട്ടം ഉണ്ടാവും എന്ന് പറയുന്നത് തെറ്റാണ്. അത് ഒരു കൂട്ടര്‍ക്ക് മാത്രമുള്ളതാണ്. ബി.ജെ.പിയിലെയും ജെ.ഡി.യുവിലെയും നല്ല ആളുകളടക്കം എല്ലാപാര്‍ട്ടിക്കാരും തന്നെ പിന്തുണക്കുന്നുണ്ട്.’ രഘുവന്‍ഷ് പ്രസാദ് പറഞ്ഞു.

മുന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തികൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അപകടമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വൈശാലിയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വീണാ ദേവി അഭിപ്രായപ്പെട്ടത് ഇത് രാജ്യത്തിന്റെ പോരാട്ടമാണെന്നായിരുന്നു. മേയ് 19 നാണ് വൈശാലിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

We use cookies to give you the best possible experience. Learn more