| Monday, 25th March 2019, 11:25 am

മോദി തയ്യാറാണെങ്കില്‍ ഞാനൊരു തൊപ്പിയും വിസിലും തരാം: ആധാറിലും പാസ്‌പോര്‍ട്ടിലും ചൗക്കിദാര്‍ എന്ന് പേരുമാറ്റണമെന്നും അക്ബറുദ്ദീന്‍ ഒവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേം ഭീം ചൗക്കിദാര്‍ കാമ്പയിനെതിരെ രൂക്ഷ പരിഹാസവുമായി ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലീമീന്‍ എം.എല്‍.എ അക്ബറുദ്ദീന്‍ ഒവൈസി.

ചൗക്കിദാര്‍ എന്ന് ട്വിറ്ററില്‍ മാത്രം പേര് മാറ്റിയാല്‍ പോരെന്നും ആധാറിലും പാസ്‌പോര്‍ട്ടിലും അങ്ങനെ മാറ്റാന്‍ മോദി തയ്യാറാകണമെന്നും അക്ബറുദ്ദീന്‍ ഒവൈസി ആവശ്യപ്പെട്ടു.

രാജ്യത്തിന് വേണ്ടത് ഒരു പ്രധനമന്ത്രിയെയാണ് അല്ലാതെ ചൗക്കിദാറിനേയും ചായ് വാലയേയോ പക്കുവടക്കാരനേയോ അല്ല. മോദിക്ക് താത്പര്യമുണ്ടെങ്കില്‍, അദ്ദേഹം തന്നെ സമീപിച്ചാല്‍ അദ്ദേഹത്തിന് ഒരു തൊപ്പിയും വിസിലും നല്‍കാന്‍ താന്‍ തയ്യാറാണെന്നും അക്ബറുദ്ദീന്‍ ഒവൈസി പറഞ്ഞു.


യു.ഡി.എഫ്, ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കണമെന്ന നിര്‍ദേശം തള്ളി; ഇടത് സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കിയ താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ട് എന്‍.എസ്.എസ്


നേരത്തെ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലീമീന്‍ തലവന്‍ അസസുദ്ദീന്‍ ഒവൈസിയും രംഗത്തെത്തിയിരുന്നു. പുല്‍വാമ ആക്രമണം നടക്കുമ്പോല്‍ മോദി ബീഫ് ബിരിയാണി കഴിച്ച് ഉറങ്ങുകയായിരുന്നോവെന്നായിരുന്നു ഒവൈസിയുടെ ചോദ്യം.

ഇന്ത്യന്‍ വ്യോമസേന ബാലാകോട്ട് ബോംബാക്രമണം നടത്തുമ്പോള്‍ അവിടെ 300 സെല്‍ഫോണുകള്‍ ഓണായിരുന്നുവെന്ന് നിങ്ങള്‍ കണ്ടുപിടിച്ച മോദിക്കും രാജ്‌നാഥ് സിങ്ങിനും പുല്‍വാമയിലൂടെ 50 കിലോ ആര്‍.ഡി.എക്‌സ് തീവ്രവാദികള്‍ കടത്തിയത് കണ്ടെത്താനായില്ലെന്നും ഒവൈസി കുറ്റപ്പെടുത്തിയിരുന്നു.

റഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതിവായി ഉപയോഗിച്ചിരുന്ന പരാമര്‍ശമാണ് ചൗക്കിദാര്‍ ചോര്‍ ഹെ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്നത്.

കോണ്‍ഗ്രസിന്റെയും രാഹുല്‍ഗാന്ധിയുടേയും ഈ ആരോപണം മറികടക്കാനാണ് അതേപേരില്‍ നരേന്ദ്ര മോദിയും ബി.ജെ.പിയും ചൗക്കിദാര്‍ കാമ്പയിന് തുടക്കമിട്ടത്. കാമ്പയിന്റെ ഭാഗമായി മോദിയടക്കമുള്ള പ്രധാന ബി.ജെ.പി നേതാക്കള്‍ എല്ലാവരും ട്വിറ്ററില്‍ പേരിന് മുന്‍പായി ചൗക്കിദാര്‍ എന്നു ചേര്‍ക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more