indian cinema
മണികര്‍ണികക്ക് ദേശീയ അവാര്‍ഡ് നല്‍കിയില്ലെങ്കില്‍ അവാര്‍ഡിന്റെ സത്യസന്ധത തന്നെ ചോദ്യം ചെയ്യപ്പെടും; കങ്കണ റണാവത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Mar 25, 03:14 am
Monday, 25th March 2019, 8:44 am

മുംബൈ: മണികര്‍ണികയിലെ അഭിനയത്തിന് തനിക്ക് ദേശീയ അവാര്‍ഡ് തന്നില്ലെങ്കില്‍ ദേശീയ അവാര്‍ഡിന്റെ സത്യസന്ധത തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് നടിയും സംവിധായകയുമായ കങ്കണ റണാവത്ത് .

തന്റെ ജന്മദിനത്തിനോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കങ്കണ. മുംബൈയിലെ ബാന്ദ്രയിലെ തന്റെ വസതിയിലായിരുന്നു ആഘോഷപരിപാടികള്‍.

മറ്റ് ഏതെങ്കിലും ചിത്രം മികച്ചതായി വന്നാല്‍ അത് അംഗീകരിക്കുമെന്നും എന്നാല്‍ അങ്ങിനെയൊന്ന് ഉണ്ടെന്ന് കരുതുന്നില്ലെന്നും കങ്കണ പറഞ്ഞു. നേരത്തെ ഫാഷന്‍”, “ക്വീന്‍”, “Tanu Weds Manu Returns” എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് താരത്തിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കമല്‍ ഹാസന്‍

ഝാന്‍സി റാണി ലക്ഷ്മി ഭായിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് “മണികര്‍ണിക: ദ ക്യൂന്‍ ഓഫ് ഝാന്‍സി”. ഇഷ സെന്‍ഗുപ്ത, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്റോയ്, വൈഭവ് തത്വവാദി, സീഷന്‍ അയൂബ്, അങ്കിത ലോഖണ്ടെ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയാവാന്‍ ഒരുങ്ങുകയാണ് കങ്കണ. എ.എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണു ഇന്ദുരി നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും.
DoolNews Video