| Wednesday, 23rd January 2019, 8:56 am

ഇടതുപക്ഷത്തിന് സ്വാധീനമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ രാജ്യദ്രോഹനിയമവും ആധാറും റദ്ദാക്കും : സീതാറാം യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2019ല്‍ ഇടതുപക്ഷത്തിന് അധികാരത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുമെങ്കില്‍ രാജ്യദ്രോഹ നിയമവും ആധാറും റദ്ദാക്കുമെന്ന് ഉറപ്പ് നല്‍കി സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദി ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് 2019 തെരഞ്ഞെടുപ്പിന്റെ ഭാവിയെ കുറിച്ചുളള നിര്‍ണ്ണായക വിഷയങ്ങള്‍ സംസാരിച്ചത്.

എന്നൊക്കെ ഇടതുപക്ഷത്തിന് സര്‍ക്കാറില്‍ സ്വാധീനം ചെലുത്താനുള്ള അവസരം ലഭിച്ചിട്ടുണ്ടോ അന്നൊക്കെ നല്ല തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്. വിദ്യാഭ്യാസത്തിനും, ഭക്ഷ്യ സുരക്ഷക്കും ജനങ്ങള്‍ക്കുള്ള അവകാശം തിരിച്ചറിഞ്ഞത് ഇടത് പക്ഷമാണ്. ഭാവിയിലും അത്തരമൊരു അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും രാജ്യദ്രോഹ നിയമം എടുത്ത് കളയും.

ആളുകളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമമാണ് ആധാര്‍. സ്വകാര്യതയിക്കേുള്ള കടന്നു കയറ്റം നിയമപരമായി തടുക്കും എന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Also Read:  “പൗരത്വ പട്ടികയെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധരും സിഖുകാരും ഭയപ്പെടേണ്ടതില്ല”; ബംഗാളില്‍ കടുത്ത വര്‍ഗീയത പ്രസംഗിച്ച് അമിത് ഷാ

കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ ബി.ജെ.പി ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ റാലിയില്‍ തങ്ങളെ ക്ഷണിക്കാത്തത് കൊണ്ടാണ് പങ്കൈടുക്കാതിരുന്നത്. ബംഗാളിലെ ജനാധിപത്യം ഇല്ലാതാക്കിയിട്ട് രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാന്‍ ഇറങ്ങുന്നത് രാജ്യത്തിന് അപകടമാണെന്നും യെച്ചൂരി പറഞ്ഞു.

മുത്തലാഖ് ബില്ലില്‍ സ്ത്രീ സമത്വത്തിന് വേണ്ടി വാദിച്ച് കോണ്‍ഗ്രസ് ശബരിമലയില്‍ നിലപാട് മാറ്റി. അത് കോണ്‍ഗ്രസിന്റെ മതേതര വാദത്തിനെതിരാണ്. ജനങ്ങള്‍ ഇവരുടെ ഇരട്ടതാപ്പ് കാണുന്നുണ്ട്. ഇത് കൊണ്ട് കോണ്‍ഗ്രസിന് നഷ്ടം മാത്രമേ ഉണ്ടാവുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more