'കശ്മീരിന്റെ പ്രത്യേക പദവി പ്രധാനമാണെങ്കില്‍ നിങ്ങള്‍ക്ക് സംരക്ഷിക്കാമായിരുന്നില്ലേ'; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മോദി
Narendra Modi
'കശ്മീരിന്റെ പ്രത്യേക പദവി പ്രധാനമാണെങ്കില്‍ നിങ്ങള്‍ക്ക് സംരക്ഷിക്കാമായിരുന്നില്ലേ'; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th August 2019, 11:05 am

 

ന്യൂദല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി അത്രത്തോളം പ്രാധാന്യമുള്ളതാണെങ്കില്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഇക്കാലത്തിനിടെ അത് സ്ഥിരമാക്കാതിരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയില്‍ സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് മോദി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയത്.

‘ ഇന്ത്യയിലെ രാഷ്ട്രീയ സഖ്യകളില്‍ ചിലര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ എതിര്‍ത്തുകൊണ്ടിരിക്കുന്നു. അത് അത്രത്തോളം പ്രധാനമായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ കഴിഞ്ഞ 70 വര്‍ഷത്തിനിടെ സ്ഥിരമാക്കാതിരുന്നത്.’ എന്നു പറഞ്ഞാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ഉയരുന്ന എതിര്‍പ്പിനെ മോദി പ്രതിരോധിച്ചത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിലൂടെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്വപ്‌നമാണ് തങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നതെന്നും മോദി അവകാശപ്പെട്ടു.

‘കശ്മീര്‍ നീക്കത്തോടെ ഇന്ത്യ ഏക രാഷ്ട്രം, ഏക ഭരണഘടന’ എന്ന നിലയിലെത്തിയിരിക്കുകയാണെന്നും മോദി അവകാശപ്പെട്ടു. അധികാരത്തിലെത്തി പത്ത് ആഴ്ചയ്ക്കുള്ളില്‍ തന്നെ മുത്തലാഖ് നിരോധിക്കുക, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുക തുടങ്ങിയ സുപ്രധാന തീരുമാനങ്ങള്‍ തന്റെ സര്‍ക്കാര്‍ നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.