ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ തോല്‍ക്കുകയാണെങ്കില്‍ വിരാട് കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കേണ്ടി വരുമെന്ന് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍. വിയോണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘കോഹ്‌ലി പ്രഗല്‍ഭനായ കളിക്കാരനാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ അദ്ദേഹത്തിന് കീഴില്‍ ടീമിന് ശോഭിക്കാനാകുന്നില്ല. കഴിഞ്ഞ നാല് ടെസ്റ്റുകളുടെ ഫലമെടുത്താല്‍ അത് മനസിലാക്കാം’, പനേസര്‍ പറഞ്ഞു.
കോഹ്‌ലി സമ്മര്‍ദ്ദത്തിനടിമപ്പെടുന്നുവെന്നും രഹാനെ അദ്ദേഹത്തിന്റെ അഭാവത്തില്‍ മികവ് പുലര്‍ത്തുന്നുവെന്നും പനേസര്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ 227 റണ്‍സിനാണ് ഇന്ത്യ തോറ്റത്. തുടര്‍ച്ചയായി 14 മത്സരങ്ങളില്‍ സ്വന്തം നാട്ടില്‍ തോറ്റില്ല എന്ന റെക്കോഡാണ് ഇതോടെ തകര്‍ന്നുവീണത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: If India lose 2nd Test, I think Kohli will step down from his role’: Panesar