ബെംഗളൂരു: ഇന്ത്യ ഭാരതമായി തുടരണമെങ്കില്‍ പൂര്‍ണമായും ഒരു ഹിന്ദു രാജ്യമാകണമെന്ന് എം.പിയും ബി.ജെ.പി യുവമോര്‍ച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ.
ഭൂരിപക്ഷ സമുദായം ശക്തമാകുമ്പോഴാണ് ഭരണഘടന ശക്തമാകുന്നതെന്നും തേജസ്വി സൂര്യ അവകാശപ്പെട്ടു.
ഒരു ഹിന്ദു മതം മാറുന്നത് ഹിന്ദുക്കളുടെ എണ്ണം കുറയ്ക്കുക മാത്രമല്ല, ഹിന്ദുക്കളുടെ ശത്രുക്കളുടെ എണ്ണം കൂട്ടുകയും ചെയ്യുമെന്നും സൂര്യ അവകാശപ്പെട്ടു.
കമ്യൂണിസവും സോഷ്യലിസവും പോലെയുള്ള പ്രത്യയശാസ്ത്രങ്ങള്‍ ജനങ്ങള്‍ സമ്പന്നരാകുന്നതിനും സ്ഥിരയുണ്ടാവുന്നതിനും എതിരാണെന്നും കള്ളപ്പണത്തിനും സമ്പദ് വ്യവസ്ഥയിലെ അസ്ഥിരതയ്ക്കും കാരണം സോഷ്യലിസമാണെന്നും സൂര്യ ആരോപിച്ചു.
ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ കാരണം സോഷ്യലിസവും മതേതരത്വവുമാണെന്നും തേജസ്വി സൂര്യ പറഞ്ഞിരുന്നു.