ന്യൂദല്‍ഹി: കൊവിഡ് 19 പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച നടപടികള്‍ പിന്തുടര്‍ന്നിരുവെങ്കില്‍ രാജ്യത്തിന്റെ അവസ്ഥ മെച്ചപ്പെട്ടേനെയെന്ന് എയിംസ് മുന്‍ ഡയറക്ടര്‍ എം.സി മിശ്ര. ഔട്ട്‌ലുക്കിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിദേശത്ത് നിന്നെത്തുന്നവരെ എങ്ങനെയാണ് സ്‌ക്രീന്‍ ചെയ്യേണ്ടതെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്നും കേരളം ഒരു നല്ല മാതൃക രാജ്യത്തിന് കാണിച്ചുതന്നതാണ്. രാജ്യം അത് പിന്തുടര്‍ന്നിരുന്നെങ്കില്‍ നമ്മളിപ്പോള്‍ കുറേക്കൂടി നല്ല അവസ്ഥയിലാകുമായിരുന്നു’, മിശ്ര പറഞ്ഞു.
രാജ്യത്ത് സമൂഹവ്യാപനമില്ലെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹവ്യാപനം ഇല്ലെങ്കില്‍ പിന്നെന്തുകൊണ്ടാണ് ഒരുദിവസം പതിനായിരത്തിന് അടുത്ത് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
സത്യത്തെ നിരാകരിക്കുന്നതില്‍ യാതൊരു കാര്യവുമില്ല. ആരും ഇപ്പോള്‍ വിദേശത്ത് നിന്ന് വരുന്നില്ല. ഉറവിടം കണ്ടെത്താനാകാത്ത നിരവധി കേസുകളുണ്ട്. അതുകൊണ്ട് സമൂഹവ്യാപനം ഉണ്ടായെന്ന് തന്നെയാണ് കരുതേണ്ടത്- മിശ്ര പറഞ്ഞു.
എയിംസില്‍ ഡോക്ടര്‍മാരും ജീവനക്കാരുമടക്കം നാനൂറിനടുത്ത് ആളുകള്‍ക്ക് രോഗ ബാധയുണ്ടായി. അവരില്‍ പകുതി പേരും പറഞ്ഞത് തങ്ങള്‍ക്ക് ആശുപത്രിയില്‍ നിന്നല്ല പുറത്തുനിന്നാണ് രോഗബാധയുണ്ടായതെന്നാണ്. പുറത്തുനിന്നുളള അണുബാധ എന്ന് പറയുന്നത് സമൂഹവ്യാപനത്തെയാണ്. എയിംസില്‍ രോഗബാധ സ്ഥിരീകരിച്ചവരാരും വിദേശത്ത് പോയവരല്ലെന്നും മിശ്ര പറയുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ