| Wednesday, 24th May 2017, 10:43 pm

ഉച്ചയൂണിന് ചിക്കന്‍ ബിരിയാണിയെന്ന് പറഞ്ഞാല്‍ പാകിസ്ഥാനില്‍ പോകാന്‍ പറയുന്ന അവസ്ഥ; രാജ്യത്തെ രാഷ്ട്രീയത്തെക്കുറിച്ച് അര്‍ഷാദ് വാര്‍സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഉച്ചയൂണിന് ചിക്കന്‍ ബിരിയാണിയാണെന്ന് പറഞ്ഞാല്‍ വരെ പാകിസ്ഥാനില്‍ പോകാന്‍ പറയുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് ബോളിവുഡ് താരം അര്‍ഷാദ് വാര്‍സി. രാജ്യത്ത് നടക്കുന്ന സാമൂഹ്യ-രാഷ്ട്രീയ സംഭവങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ വരെ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും താരം പറഞ്ഞു.


Also read ‘വിനീത് ഒറ്റയ്ക്കല്ല കേരളം ഒപ്പമുണ്ട്’; സി.കെ വിനീത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


മറ്റുള്ളവര്‍ എന്താണ് ചെയ്യുന്നതെന്ന് തനിക്കറിയില്ലെന്നും എന്നാല്‍ ഉച്ചയൂണിന് ചിക്കന്‍ ബിരിയാണിയാണെന്ന് പറഞ്ഞാല്‍വരെ പാകിസ്ഥാനിലേക്ക് പോകണമെന്നാവശ്യപ്പെടുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നാണ് താരം പറയുന്നത്. “സത്യസന്ധമായി പറയുകയാണെങ്കില്‍ മറ്റുള്ളവര്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. പക്ഷേ ഒരു കാര്യം അറിയാം. ഇന്ന് ഉച്ചയൂണിന് ചിക്കന്‍ ബിരിയാണിയാണെന്ന് പറഞ്ഞാല്‍ എന്നോട് പാകിസ്താനില്‍ പോകണമെന്നാവശ്യപ്പെടുകയും ചെയ്യും. അതിനെയാണ് ഞാന്‍ പേടിക്കുന്നത്.” താരം പറയുന്നു.

ആരെങ്കിലും എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ മോശം ട്രോളുകള്‍ വരുമെന്നും അതൊക്കെ കൊണ്ടാണ് താന്‍ പൊതു ഇടങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. “നിങ്ങളെന്തെങ്കിലും അഭിപ്രായം രേഖപ്പെടുത്തിയാല്‍ മോശം ട്രോളുകള്‍ നിങ്ങളെ കുറിച്ച് പ്രത്യക്ഷപ്പെടും. അത് കൊണ്ടൊക്കെയാണ് താന്‍ പൊതു ഇടങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നത്. അത് കൊണ്ട് തന്നെ സന്തോഷവാനുമാണ്” അര്‍ഷാദ് വാര്‍സി പറയുന്നു.


Dont miss ‘ഉദ്യോഗസ്ഥന്റെ ചതി ക്യാമറ കണ്ണില്‍’; ബേക്കറിയില്‍ മോശം ഭക്ഷണം എന്നു വരുത്തി തീര്‍ക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥന്റെ ശ്രമം ക്യാമറയില്‍


ആക്രമണം തന്റെ അജണ്ടയിലില്ലെന്നും ഒരു കാലത്തും ഉണ്ടായിരുന്നില്ലെന്നും പറഞ്ഞ താരം ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുക എന്നതാണ് തന്റെ സിദ്ധാന്തമെന്നും കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more