ലഖ്നൗ: കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച്ച വരുത്തുന്നതിനെതിരെ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിനെതിരെ ബി.ജെ.പി എം.എല്‍.എ.
സീതാപൂര്‍ മണ്ഡലം എം.എല്‍.എയായ രാകേഷ് രാത്തോഡ് ആണ് വിമര്‍ശനവുമായി രംഗത്ത് എത്തിയത്.
തന്നെപ്പോലെയുള്ള എം.എല്‍.എമാരുടെ വാക്കിന് ഒരു വിലയും സര്‍ക്കാര്‍ കല്‍പ്പിക്കുന്നില്ലെന്നും തന്റെ മണ്ഡലമായ സീതാപൂരില്‍ സര്‍ക്കാര്‍ ട്രോമ സെന്റര്‍ സജ്ജമാക്കുന്നതിന് ശ്രമിച്ചിട്ടും അത് നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ കൂടുതല്‍ സംസാരിച്ചാല്‍ തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും യോഗി സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രാത്തോഡ് രംഗത്ത് എത്തിയിരുന്നു.
കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ പാത്രം കൊട്ടാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ രാകേഷ് രംഗത്ത് എത്തിയിരുന്നു. മോദിയുടെ നടപടി വിഡ്ഢിത്തമാണെന്ന് രാത്തോഡ് തുറന്നുപറഞ്ഞിരുന്നു.
ഇതിന് പിന്നാലെ രാകേഷിനോട് ബി.ജെ.പി വിശദീകരണം ചോദിച്ചിരുന്നു. 2017 ലെ തെരഞ്ഞെടുപ്പിലാണ് രാകേഷ് ബി.ജെ.പിയില്‍ ചേരുന്നത്. മുമ്പ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും ബി.എസ്.പി സ്ഥാനാര്‍ത്ഥിയായും രാകേഷ് മത്സരിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക