| Wednesday, 16th March 2022, 8:23 am

ഹിന്ദുക്കള്‍ സമാധാനപ്രിയരാണെങ്കില്‍ ഇവരെയൊക്കെ ആരാണ് കൊന്നത്; ഇന്ത്യയില്‍ നടന്ന എല്ലാ കൊലപാതകങ്ങളും ഭരണകൂടം ഓര്‍ക്കണം: അശോക് സ്വയ്ന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീര്‍ പണ്ഡിറ്റുകളുടേത് മാത്രമല്ല, ഇന്ത്യയില്‍ നടന്ന കൊലപാതകങ്ങളെല്ലാം രാജ്യവും ഭരണകൂടവും ഓര്‍ത്തിരിക്കേണ്ടതാണെന്ന് അക്കാദമിക് പ്രൊഫസറും എഴുത്തുകാരനുമായ അശോക് സ്വയ്ന്‍.

കഴിഞ്ഞ 30 വര്‍ഷത്തിനിടെ 89 കശ്മീര്‍ പണ്ഡിറ്റുകളെ കൊലപ്പെടുത്തിയതില്‍ രാജ്യവും ഭരണകൂടവും രോഷാകുലരാവുമ്പോള്‍ ഇന്ത്യയില്‍ നടന്ന കൊലപാതകങ്ങളെല്ലാം ഓര്‍ത്തിരിക്കേണ്ടതാണെന്നാണ് പഴയ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞത്.

കശ്മീര്‍ ഫയല്‍സ് സിനിമയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ഹിന്ദുക്കള്‍ സമാധാനപ്രിയരാണെങ്കില്‍ ആരാണ് ഇവരെയൊക്കെ കൊന്നത്?
1969 ഗുജറാത്ത് കലാപം- 430 മുസ്‌ലിങ്ങള്‍ കൊല്ലപ്പെട്ടു

1980 ലെ മൊറാദാബാദ് കലാപം-400 മുസ്‌ലിങ്ങള്‍ കൊല്ലപ്പെട്ടു
1983 ലെ നെല്ലീ കൂട്ടക്കൊല 2191 മുസ്‌ലിങ്ങള്‍ കൊല്ലപ്പെട്ടു

1984 ലെ സിഖ് കലാപം- 3000ലധികം സിഖുകാര്‍ കൊല്ലപ്പെട്ടു

1989 ലെ ഭഗല്‍പൂര്‍ കലാപം- 900 മുസ്‌ലിങ്ങള്‍ കൊല്ലപ്പെട്ടു

1992-3 ബോംബെ കലാപം- 575 മുസ്‌ലിങ്ങള്‍ കൊല്ലപ്പെട്ടു

2002 ലെ ഗുജറാത്ത് കലാപം- 2000 മുസ്‌ലിങ്ങള്‍ കൊല്ലപ്പെട്ടു

2013 ലെ മുസഫര്‍ നഗര്‍ കലാപം- 42 മുസ്‌ലിങ്ങള്‍ കൊല്ലപ്പെട്ടു”അദ്ദേഹം ട്വീറ്റില്‍ കണക്കുകള്‍ സഹിതം പറയുന്നു

കശ്മീര്‍ ഫയല്‍സിനെതിരെ വിമര്‍ശനം ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസവും അദ്ദേഹം പ്രതികരണം നടത്തിയിരുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ജമ്മു കശ്മീരില്‍ 1,724 പേരെ കശ്മീരി തീവ്രവാദികള്‍ കൊലപ്പെടുത്തിയിട്ടുണ്ട്, അതില്‍ 89 പേര്‍ കശ്മീരി പണ്ഡിറ്റുകളാണ്!

50,000 കശ്മീരി മുസ്ലിങ്ങള്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ ഇന്ത്യയിലെ ഹിന്ദു വലതുപക്ഷം ഇത് കശ്മീര്‍ വംശഹത്യ എന്ന് മാര്‍ക്കറ്റ് ചെയ്യുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

വിവേക് അഗ്‌നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് പറയാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.

Content Highlights: If Hindus peaceful, who killed them? asks ashok swain

We use cookies to give you the best possible experience. Learn more