ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയ്‌ക്കെതിരെ രൂപപ്പെടുന്ന മഹാസഖ്യം പാര്‍ട്ടിയെ എങ്ങനെ ബാധിക്കുമെന്ന ചോദ്യവുമായി നരേന്ദ്രമോദി. നമോ ആപ്പില്‍ ്പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോയിലൂടെ പ്രവര്‍ത്തകരോടായാണ് മോദിയുടെ ചോദ്യം.
12 ചോദ്യങ്ങടങ്ങിയ ചോദ്യാവലിയാണ് പ്രവര്‍ത്തകര്‍ക്കായി മോദി നല്‍കിയിരിക്കുന്നത്.
I want your direct feedback on various issues…take part in the survey on the ‘Narendra Modi Mobile App.” pic.twitter.com/hdshOPnOEY
— Narendra Modi (@narendramodi) January 14, 2019
“മഹാസഖ്യം നിങ്ങളുടെ മണ്ഡലത്തില്‍ എന്തെങ്കിലും പ്രതിഫലനമുണ്ടാക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?”-ചോദ്യങ്ങള്‍ക്ക് അതേയൊന്നോ അല്ലയെന്നോ ഉള്ള മറുപടിയാണ് നല്‍കേണ്ടത്.
ഉത്തര്‍പ്രദേശില്‍ ഇതിനോടകം മഹാസഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. മഹാരാഷ്ട്രയില്‍ എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യവും തീരുമാനിച്ചിട്ടുണ്ട്. ഇടത് പാര്‍ട്ടികള്‍ക്കായും ഇവിടെ സീറ്റൊഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
യു.പിയില്‍ ഗോരഖ്പുര്‍ അടക്കം കഴിഞ്ഞ വര്‍ഷം നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ മഹാസഖ്യത്തിന് കഴിഞ്ഞിരുന്നു. ഇതോടെയാണ് സഖ്യ ചര്‍ച്ചകള്‍ സജീവമായത്. സഖ്യം സാധ്യമായാല്‍ വര്‍ഷങ്ങളായുള്ള ഇരുപാര്‍ട്ടികളുടെയും ശത്രുതക്കാണ് അന്ത്യമാകുന്നത്.
WATCH THIS VIDEO: