| Saturday, 16th March 2019, 11:36 am

''ദൈവത്തിന് പോലും നിങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാവുന്നില്ല; പിന്നെയാണോ എം.പിക്ക്'': വിചിത്ര പ്രസ്താവനയുമായി കേന്ദ്രമന്ത്രി മഹേഷ് ശര്‍മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പൊതുറാലിക്കിടെ വിചിത്ര പ്രസ്താവനയുമായി ബി.ജെ.പി നേതാവും കേന്ദ്രസഹമന്ത്രിയുമായ മഹേഷ് ശര്‍മ.

ദൈവത്തിന് പോലം നടത്തിത്തരാന്‍ പറ്റാത്ത ആവശ്യങ്ങള്‍ എങ്ങനെയാണ് ഒരു ജനപ്രതിനിധിയെ കൊണ്ട് സാധിക്കുക എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.


ടോം വടക്കന്‍ ബി.ജെ.പി സംസ്ഥാന ഘടകം തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ലെന്ന് ശ്രീധരന്‍ പിള്ള: വിരല്‍ ചൊടിച്ചാല്‍ ഇനിയും നേതാക്കള്‍ വരുമെന്നും പ്രതികരണം


ബുലന്ദ്ശ്വറില്‍ നടന്ന പൊതുറാലിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. “” ഏറ്റവും വലിയ വിഡ്ഡി ദൈവമാണ്. ദൈവം നമ്മെ ഈ ലോകത്തേക്ക് അയച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ് നമുക്ക് ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും തൊഴിലും വിദ്യാഭ്യാസവും എല്ലാം ഒരുക്കിത്തരുക എന്നത്. ഇന്ന് പോലും നമ്മുടെ ഇടയില്‍, പ്രത്യേകിച്ചും കിഴക്കന്‍ ഉത്തര്‍പ്രദേശിലൊക്കെ ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാത്ത നിരവധി ആളുകളുണ്ട്.

സ്‌കൂളില്‍ പോകുന്നതുകൊണ്ടുമാത്രം ഒരുനേരത്തെ ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന കുട്ടികളുണ്ട്. ബാക്കി നേരമെല്ലാം അവര്‍ പട്ടിണിയിലാണ്. നമ്മെ സൃഷ്ടിച്ച ദൈവത്തിന് നമ്മുടെ ആവശ്യങ്ങള്‍ നടത്തിത്തരാന്‍ സാധിക്കുന്നില്ല. പിന്നെയാണോ ഒരു എം.പിക്ക്””- എന്നായിരുന്നു ഇദ്ദേഹത്തിന്റെ ചോദ്യം. യു.പിയിലെ ഗൗതം ബുദ്ധ് നഗറിലെ എം.പി കൂടിയാണ് ഇദ്ദേഹം.

We use cookies to give you the best possible experience. Learn more