| Monday, 15th July 2019, 5:28 pm

ധോണി സ്വയം വിരമിച്ചില്ലെങ്കില്‍ പഴയത് പോലെ ടീമിലേക്ക് പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: മഹേന്ദ്ര സിങ് ധോണി സ്വയം വിരമിച്ചില്ലെങ്കില്‍ അദ്ദേഹത്തെ ഇനി ടീമില്‍ പരിഗണിക്കുന്നത് ഒഴിവാക്കിയേക്കുമെന്ന് ബി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘അദ്ദേഹം ഇതുവരെ രാജിവെച്ചില്ലെന്നത് ഞങ്ങളെ അദ്ഭുതപ്പെടുത്തുന്നു. റിഷഭ് പന്തിനെ പോലുള്ള താരങ്ങള്‍ അവരുടെ അവസരത്തിനായി കാത്തിരിക്കുകയാണ്. നമ്മള്‍ ലോകകപ്പില്‍ കണ്ടത് പോലെ അദ്ദേഹം അതേ ബാറ്റ്‌സ്മാനല്ല. ആറാം നമ്പറിലും ഏഴാം നമ്പറിലും ഇറങ്ങിയിട്ടും അദ്ദേഹം പ്രയാസപ്പെടുകയാണ്. ഇത് ടീമിനെ ബാധിക്കുന്നുണ്ട്.’ ഒരു ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ടീം ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദുമായി ധോനി കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്നും ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

2020 ട്വന്റി20 ലോകകപ്പിലേക്ക് ധോണിയെ പരിഗണിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്ത മാസം ആരംഭിക്കുന്ന വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ധോനിയെ ഉള്‍പ്പെടുത്താനുള്ള സാധ്യതവളരെ കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

We use cookies to give you the best possible experience. Learn more