| Wednesday, 13th March 2019, 6:45 pm

'ദേവഗൗഡയ്ക്ക് 28 മക്കളുണ്ടായിരുന്നെങ്കിൽ 28 സീറ്റുകളിലും മത്സരിപ്പിച്ചേനെ': ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. ദേവഗൗഡയെ പരിഹസിച്ച് ബി.ജെ.പി. നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശി​വ​മോ​ഗ: ജെ.​ഡി​.എ​സ്. നേതാവും അ​ധ്യ​ക്ഷ​നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി​രു​ന്ന എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യെ പ​രി​ഹ​സി​ച്ച് ബി.​ജെ.​പി. നേ​താ​വ് രം​ഗ​ത്തെത്തി. ദേ​വ​ഗൗ​ഡ​യ്ക്ക് 28 മ​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ മൊത്തം ലോ​ക്സ​ഭാ സീറ്റുകളായ 28 സീ​റ്റി​ലും അ​വ​സ​രം നൽകുമായിരുന്നെന്നാണ് ബി.​ജെ​.പി. നേ​താ​വ് കെ.​എ​സ്. ഈ​ശ്വ​ര​പ്പ പറഞ്ഞത്. ദേവഗൗഡ മക്കൾരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതിനെ ലക്‌ഷ്യം വെച്ചായിരുന്നു ഈശ്വരപ്പയുടെ പരിഹാസം.

Also Read ഞങ്ങളുടെ ആദ്യ വോട്ട് ആര്‍ക്ക് നല്‍കണമെന്ന് ഈ പരിപാടിയോടെ ബോധ്യപ്പെട്ടു; രാഹുലിന്റെ പരിപാടിക്ക് ശേഷം വിദ്യാര്‍ത്ഥിനികളുടെ പ്രതികരണം- വീഡിയോ

“ദേ​വ​ഗൗ​ഡ നി​ല​വി​ൽ എം​.പി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യാ​ണ്. മ​റ്റൊ​രു മ​ക​ൻ കാ​ബി​ന​റ്റ് മ​ന്ത്രി​യാ​ണെ​ന്നും ര​ണ്ട് കൊ​ച്ചു​മ​ക്ക​​ളും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്”. ഈ​ശ്വ​ര​പ്പ പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ചേർന്നുണ്ടാക്കിയ മഹാസഖ്യത്തെ കുറിച്ചും ഈശ്വരപ്പ പരിഹാസരൂപേണ സംസാരിച്ചു.

“മഹാസഖ്യം ഇപ്പോൾ തകർന്നടിഞ്ഞിരിക്കുകയാണ്. മായാവതി ഇപ്പോൾ സഖ്യത്തിലില്ല. അഖിലേഷ് യാദവും ആം ആദ്മി പാർട്ടിയും സഖ്യത്തിൽ നിന്നും പുറത്ത് വന്നു. മറ്റാരെങ്കിലും സഖ്യത്തിന്റെ ഭാഗമാകാൻ വരുമോ എന്ന് കണ്ടറിയാം. ബി.ജെ.പിക്കാകട്ടെ ദിവസം ചെല്ലുന്തോറും ശക്തി കൂടി വരികയുമാണ്.” ഈശ്വരപ്പ പറഞ്ഞു.

Also Read പുൽവാമയിൽ വീണ്ടും ആക്രമണം: സൈനികനെ ഭീകരർ വെടിവെച്ച് കൊന്നു

രണ്ട് ഘട്ടങ്ങളായാണ് കർണാടകത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ ഏപ്രിൽ 18ന് 14 സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടക്കും. ബാക്കിയുള്ള 14 സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടക്കുക തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ ഏപ്രിൽ 23നായിരിക്കും.

We use cookies to give you the best possible experience. Learn more