ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അബദ്ധത്തില്‍ ജയിക്കുകയാണെങ്കില്‍ പാക്കിസ്ഥാന് ദീപാവലി ആഘോഷിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി.
“എന്തായാലും സംഭവിക്കാന്‍ പോകുന്നില്ല, എന്നാല്‍കൂടി മേയ്് 23 ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ അബദ്ധവശാല്‍ കോണ്‍ഗ്രസ് വിജയിക്കുകയാണെങ്കില്‍ പാക്കിസ്ഥാന് ദീപാവലി ആഘോഷിക്കും. കാരണം കോണ്‍ഗ്രസ് അവരുമായി ബന്ധപ്പെട്ടു കിടക്കുന്നു. ബി.ജെ.പിയുടെ വിജയ് സങ്കല്‍പ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രൂപാണി.
രാജ്യത്തെ ജനങ്ങള്‍ നരേന്ദ്രഭായിയെ (നരേന്ദ്രമോദിയെ) ജയിപ്പിക്കുമെന്ന് ഉറപ്പ്് വരുത്തണം. പിന്നീട് പാക്കിസ്ഥാനില്‍ ദുഖമായിരിക്കുമെന്നും രൂപാണി പറഞ്ഞു.
കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് രാഷട്രീയത്തെയും വിഘടനവാദി സംഘടനകളെ കോണ്‍ഗ്രസ് പ്രോല്‍സാഹിപ്പിക്കുന്നുവെന്നും രൂപാണി കുറ്റപ്പെടുത്തി.