| Saturday, 25th August 2018, 10:44 am

ഗോഡ്‌സെയ്ക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ ഗാന്ധിജിയിയെ വെടിവെച്ചു കൊല്ലുമായിരുന്നു: ഹിന്ദുമഹാസഭാ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നാഥുറാം ഗോഡ്‌സെയ്ക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ മഹാത്മാ ഗാന്ധിജിയെ സ്വന്തം കൈകൊണ്ട് വെടിവെച്ചു കൊല്ലുമായിരുന്നെന്ന് അഖിലേന്ത്യാ ഹിന്ദു മഹാസഭാ നേതാവും സംഘടനയുടെ “ഹിന്ദു കോടതി” ആദ്യ വനിതാ ജഡ്ജിയുമായ പൂജ ശകുന്‍ പാണ്ഡെ.

അലിഗഢില്‍ നടത്തിയ പ്രസംഗത്തിലാണ് കണക്ക് പ്രൊഫസറും സംഘടനയുടെ നേതാവുമായ പൂജ വിദ്വേഷ പ്രസംഗം നടത്തിയത്. രാജ്യത്ത് ഇനി ആരെങ്കിലും മഹാത്മാഗാന്ധിയെ പോലെ ആവാന്‍ ശ്രമിക്കുകയാണെങ്കില്‍ അവരെ താന്‍ വെടിവെച്ചു കൊല്ലുമെന്നും പൂഡ പാണ്ഡെ പറഞ്ഞു.

ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന് വിളിക്കരുത്. വിഭജനസമയത്ത് നിരവധി ഹിന്ദുക്കളുടെ മരണത്തിന് കാരണക്കാരനായ ഗാന്ധിജിയെ ആ പേര് വിളിക്കുന്നത് അവസാനിപ്പിക്കണമെന്നും പൂജ ശകുന്‍ പാണ്ഡെ പറഞ്ഞു.

ഗോഡ്‌സെ യഥാര്‍ത്ഥ രാജ്യസ്‌നേഹിയാണെന്നും ഗാന്ധിജിയെ മഹത്വവത്ക്കരിക്കുന്നതിനായി തെറ്റായ ചരിത്രം പഠിപ്പിക്കുകയാണെന്നും പാണ്ഡെ പറഞ്ഞു. ഗാന്ധിയന്‍ തത്വശാസ്ത്രം രാജ്യത്ത് നിരോധിക്കണമെന്നും പൂജ ശകുന്‍ പാണ്ഡെ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more