കൊച്ചി: കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയാല്‍ പെട്രോള്‍ വില 60 രൂപയാക്കുമെന്ന് ബി.ജെ.പി നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍.
അധികാരം കിട്ടിയാല്‍ പെട്രോളിന്റെ വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുമെന്നും ഇത്തരത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ പെട്രോളിന് 60 രൂപയാകുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
പെട്രോള്‍ വിലവര്‍ധനവില്‍ ഉള്ള ഉത്കണ്ഠ ആത്മാര്‍ഥതയോടെയാണെങ്കില്‍ പെട്രോളിനെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താം എന്നാണ് പറയേണ്ടതെന്നും കുമ്മനം പറഞ്ഞു.
ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താമെന്ന് കേന്ദ്രം തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ടെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ പെട്രോള്‍ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരാമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞതാണെന്നും കുമ്മനം പറഞ്ഞു.
എന്ത് കൊണ്ടാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെടാത്തതെന്നും കുമ്മനം ചോദിച്ചു. ആഗോള വിപണിയുടെ വിലയുടെ അടിസ്ഥാനത്തിലാണ് പെട്രോളിന്റെ വില നിശ്ചയിക്കുന്നത്. ബി.ജെ.പിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരണം. അതിനെക്കുറിച്ച് സി.പി.ഐ.എമ്മും കോണ്‍ഗ്രസും എന്താണ് അഭിപ്രായം പറയാത്തതെന്നും തോമസ് ഐസക്ക് പറയുന്നത് ഒരുകാരണവശാലം ജി.എസ്.ടി ഇവിടെ നടപ്പാക്കാനാവില്ലെന്നാണെന്നും കുമ്മനം പറഞ്ഞു.
എന്തുകൊണ്ടാണ് കേരളത്തില്‍ ജി.എസ്.ടി നടപ്പിലാക്കണമെന്ന് പറയാന്‍ ബുദ്ധിമുട്ട്. ആഗോള അടിസ്ഥാനത്തിലുള്ള വ്യതിയാനങ്ങള്‍ക്ക് അനുസരിച്ചാണ് വില വ്യത്യാസം വരുന്നത്.
അധികാരം കിട്ടിയാല്‍ ജി.എസ്.ടി നടപ്പിലാക്കിക്കൊണ്ട്, അതിന്റെ വില ഏകദേശം 60 രൂപയ്ക്ക് അടുത്തേ വരികയുള്ളൂവെന്നാണ് കണക്കുകൂട്ടിയപ്പോള്‍ മനസിലാകുന്നതെന്നും കുമ്മനം പറഞ്ഞു.
അസം സര്‍ക്കാര്‍ സംസ്ഥാനവിഹിതം വെട്ടിക്കുറച്ചു. അതുപോലെ എന്തുകൊണ്ട് കേരളത്തിന് ചെയ്തൂകൂടെന്നും അദ്ദേഹം ചോദിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: If BJP comes to power in Kerala, petrol price will be Rs 60: Kummanam Rajasekharan