| Tuesday, 9th March 2021, 9:35 am

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിണറായി വിജയനെതിരെ കേസെടുക്കണം; ഹിന്ദു എന്ന് വിളി കേട്ടാല്‍ എന്തോ എന്ന് വിളികേള്‍ക്കാന്‍ പഠിക്കണമെന്നും അലി അക്ബര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന് സംവിധായകന്‍ അലി അക്ബര്‍.
കേരളത്തില്‍ ജിഹാദിസം വളര്‍ത്തിയ പാര്‍ട്ടിയാണ് സി.പി.ഐ.എം എന്നും അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മതഭ്രാന്തന്മാര്‍ക്ക് അഴിഞ്ഞാടാനും, സ്വന്തം അണികളെപ്പോലും കത്തിക്കിരയാക്കാനും അനുവാദം കൊടുത്തതവരാണ് സി.പി.ഐ.എം എന്നും അലി അക്ബര്‍ പറഞ്ഞു.

നമ്മുടെ നാട്ടില്‍ ഇനിയും നട്ടെല്ല് വളയാത്ത രാഷ്ട്ര വാദികള്‍ ഉണ്ടെങ്കില്‍ ശബ്ദമുയര്‍ത്താന്‍ പഠിക്കണമെന്നും രാജ്യത്ത് നിവര്‍ന്ന് നിന്ന് രാഷ്ട്രത്തിന് സമര്‍പ്പണം ചെയ്യുന്ന ഒരു ചെറുസമൂഹം ഉയര്‍ന്നു വരുന്നുണ്ടെന്നും അലി അക്ബര്‍ പറഞ്ഞു.

അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പിണറായി വിജയനെതിരെ കേസെടുക്കണം, കാരണം അവരുടെ പാര്‍ട്ടിയാണ് കേരളത്തില്‍ ജിഹാദിസം വളര്‍ത്തിയത്, മതഭ്രാന്തന്മാര്‍ക്ക് അഴിഞ്ഞാടാനും, സ്വന്തം അണികളെപ്പോലും കത്തിക്കിരയാക്കാനും അനുവാദം കൊടുത്തതവരാണ്, ജയം ഉറപ്പാക്കാന്‍ ഭീകരവാദികള്‍ക്ക് നട്ടെല്ല് പണയം വച്ചവര്‍ക്ക്, രാഷ്ട്രമോ രാഷ്ട്രഭിമാനമോ പ്രശ്‌നമല്ല.

ഹൈന്ദവര്‍ക്ക് വേണ്ടി നാവുയര്‍ത്തിയാല്‍ അത് സംഘിസം, വാരിയങ്കുന്നന് വേണ്ടി ശബ്ദമുയര്‍ത്തിയാല്‍ അത് മതേതരത്വം… ഇനിയും നട്ടെല്ല് വളയാത്ത രാഷ്ട്രവാദികളുണ്ടെങ്കില്‍ ഒച്ചയിടാന്‍ പഠിക്കണം, ഇനിയും പച്ചക്കാരുടെ പിച്ചകിട്ടി അധികാരം നേടാം എന്ന് കരുതി ചെരുപ്പ് നക്കുന്ന രാഷ്ട്രീയ നേതൃത്വം സ്വന്തം കഴുത്ത് അറവുകാരന് നീട്ടിക്കൊടുക്കുന്നതാണെന്ന് മനസ്സിലാക്കണം.

നിവര്‍ന്നു നിന്നു രാഷ്ട്രത്തിനു സമര്‍പ്പണം ചെയ്യുന്ന ഒരു ചെറു സമൂഹം ഉയര്‍ന്നു വരുന്നുണ്ട്… അവരിലാണെന്റെ പ്രതീക്ഷ.. അവരാണ് രാഷ്ട്രത്തിന്റെ കാവല്‍ക്കാര്‍, എന്റെയും നിങളുടെയും കാവല്‍ക്കാര്‍.

ഇനിയും പറയും ഹിന്ദു എന്ന് വിളി കേട്ടാല്‍ എന്തോ എന്ന് വിളികേള്‍ക്കാന്‍ പഠിക്കണം.. അല്ലാതെ നായരെ, നമ്പ്യാരെ, എന്നൊക്കെ കേട്ടാല്‍ എന്തോ എന്ന് വിളി കേട്ടിട്ട് കാര്യമില്ല.

ഞാനിപ്പോള്‍ പറയുന്നത് ഒരുമയില്ലാതെ ചിതറിപ്പോയ സമൂഹത്തിന്റെ കഥയാണ്… അത് തന്നെയായി തുടരണമോ എന്ന ചോദ്യവുമാണ്…
നന്മ എല്ലായിടതുമുണ്ട് പക്ഷേ അത് വെള്ളം ചേര്‍ക്കാത്തതും, പരലോക സുഖത്തിനു വേണ്ടി അയല്‍ക്കാരന്റെ കഴുത്ത് ചേദിക്കാത്തതുമാവാണം. നന്മയുള്ള സമൂഹം എന്റേതുമാത്രമല്ല അവന്റേതും കൂടിയാണ് ഈ പ്രപഞ്ചം എന്ന് ചിന്തിക്കുന്നവരുമാവണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: If anything happens to me should file a case against Pinarayi Vijayan; Ali Akbar

We use cookies to give you the best possible experience. Learn more