ഇടുക്കി: ഇടുക്കിയിലെ പ്രധാന അണക്കെട്ടുകളിലൊന്നായ പൊന്‍മുടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ജലവിതരണം ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്.
നിലവില്‍ ഡാമിന്റെ ഒരു ഷട്ടറാണ് തുറന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അണക്കെട്ടിലെ ജലനിരപ്പ് 706 മീറ്റര്‍ ആയതോടെയാണ് ഷട്ടര്‍ തുറന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം 11 ക്യൂമെക്‌സ് ജലമാണ് തുറന്നുവിടുന്നത്. 707.75 മീറ്ററാണ് പൊന്‍മുടി അണക്കെട്ടിന്റെ സംഭരണശേഷി.