| Monday, 18th October 2021, 12:16 pm

'കാത്തിരുന്ന് പ്രളയം ഉണ്ടാക്കരുത്'; അടിയന്തരമായി ഇടുക്കി ഡാം തുറക്കണമെന്ന് ഡീന്‍ കുര്യാക്കോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: ഇടുക്കി ഡാമാന്റെ ജലനിരപ്പ് 2,385 അടിയായി നിജപ്പെടുത്തണമെന്ന് ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ്. അടിയന്തരമായി ഇടുക്കി ഡാം തുറക്കണമെന്നും ഡാം തുറക്കാന്‍ കാത്തിരുന്ന് പ്രളയം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസത്തിന് ശേഷം വീണ്ടും അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. അതുകൊണ്ടുതന്നെ അടിയന്തരമായി ഡാം തുറന്നുവിട്ട് മുന്‍കരുതലുകളെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ആവശ്യമായ നടപടിയുണ്ടാകണം. ഇപ്പോഴുള്ള ഡാമിന്റെ ജലനിരപ്പ് 2385ആണ്. റെഡ് അലര്‍ട്ട് 2396ആണ്.

ഇപ്പോള്‍ അടിയന്തരമായി ഒരു യാഗം കൂടി ചേരുന്നുണ്ട്. സ്വാഭാവികമായും മുമ്പോട്ടുള്ള കാലാവസ്ഥ പ്രവചനം അനുസരിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്,’ അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് തുലാവര്‍ഷ കാലയളവില്‍ ലഭിക്കേണ്ട ആകെ മഴയുടെ 84 ശതമാനം മഴയും ആദ്യ 17 ദിവസത്തിനകം പെയ്തതായി കാലാവസ്ഥാനിരീക്ഷണവകുപ്പ് അറിയിച്ചു.

തുലാവര്‍ഷക്കാലമായ ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള മൂന്നുമാസംകൊണ്ട് പെയ്യേണ്ട മഴയുടെ പകുതിയലധികവും സംസ്ഥാനത്ത് ഇതിനകം പെയ്തു കഴിഞ്ഞു. തുലാവര്‍ഷക്കാലത്ത് 492 മില്ലിമീറ്ററാണ് ശരാശരി ലഭിക്കേണ്ട മഴ. എന്നാല്‍ ഒക്ടോബര്‍ 17 വരെ ലഭിച്ചത് 412.2 മില്ലിമീറ്റര്‍ മഴയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Idukki MP wants water level of Idukki Dam to be fixed at 2,385 feet

We use cookies to give you the best possible experience. Learn more