| Monday, 8th April 2024, 12:26 pm

കേരള സ്‌റ്റോറി പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത; കൗമാരക്കാര്‍ പ്രണയത്തില്‍ പെട്ട് പോകാതിരിക്കാനുള്ള ബോധവല്‍ക്കരണമെന്ന് വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ സിനിമ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. വിശ്വാസോത്സവം പരിപാടിയുടെ ഭാഗമായാണ് വിവാദ സിനിമ പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് ഇടുക്കി രൂപതയുടെ വിശദീകരണം.

കൗമാരക്കാര്‍ പ്രണയത്തില്‍ പെട്ട് പോകാതിരിക്കാനുള്ള ബോധവല്‍ക്കരണത്തിന് വേണ്ടിയാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്ന് ഇടുക്കി രൂപത മീഡിയ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ തടയലാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ ഒന്ന് മുതല്‍ നാല് വരെ നടന്ന വിശ്വാസോത്സവം പരിപാടിയുടെ ഭാഗമായാണ് ഇടുക്കി രൂപത സിനിമ പ്രദര്‍ശിപ്പിച്ചത്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും ബോധവല്‍ക്കരണം നല്‍കുന്നതിന്റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് ഇടുക്കി രൂപത നല്‍കിയ വിശദീകരണം.

അടുത്തിടെ ദൂരദര്‍ശനില്‍ സിനിമ പ്രദര്‍ശനത്തിന് എത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ബോധവല്‍ക്കരണം എന്ന പേരില്‍ സിനിമ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത രംഗത്തെത്തിയത്. രൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും സിനിമാ പ്രദര്‍ശനം നടന്നതായാണ് വിവരം.

Content Highlight: idukki diocese screens kerala story for catechism students

We use cookies to give you the best possible experience. Learn more