തിരുവനന്തപുരം: ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ വിവാദ സിനിമയായ ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും പുതുപ്പള്ളി എം.എല്‍.എയുമായ ചാണ്ടി ഉമ്മന്‍. സിനിമ പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇടുക്കി രൂപതക്ക് ഉണ്ടെന്നാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞത്.
വിശ്വാസോത്സവം പരിപാടിയുടെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇടുക്കി രൂപത സിനിമ പ്രദർശിപ്പിച്ചത്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് ഇടുക്കി രൂപത വിശദീകരണം നൽകിയത്.
കൗമാരക്കാര്‍ പ്രണയത്തില്‍ പെട്ട് പോകാതിരിക്കാനുള്ള ബോധവല്‍ക്കരണത്തിന് വേണ്ടിയാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് ഇടുക്കി രൂപത മീഡിയ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് സംഭവത്തോട് പ്രതികരിച്ചത്. ഇത്തരം സംഭവങ്ങള്‍ തടയലാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Idukki diocese has freedom to showcase Kerala story: Chandi Oommen