ഇടുക്കി ഡാം ഇന്ന് രാവിലെ തുറക്കും; പെരിയാറിലും ചെറുതോണി തീരത്തും ജാഗ്രതാ നിര്‍ദേശം
കുമളി: ഇടുക്കി ഡാം ഇന്ന് തുറക്കും. ഇന്ന് രാവിലെ 10 മണിക്കാണ് ഡാം തുറക്കുക.
ഇടുക്കിയില്‍ ജലനിരപ്പ് 2399.40 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. പെരിയാറിലും ചെറുതോണി തീരത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സെക്കന്റില്‍ 40,000 ലിറ്റര്‍ വെള്ളം ഡാമില്‍ നിന്ന് ഒഴുക്കി വിടും. സെക്കന്റില്‍ 772 ഘനയടി വെള്ളമാണ് ഒഴുക്കി വിടുന്നത്.
ചെറുതോണിയിലെ ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തും.
കനത്ത് മഴയെത്തുടര്‍ന്ന് ഇടുക്കിയിലെ മലയോര മേഖലകളായ കുമളി ടൗണ്‍, കട്ടപ്പന പാറക്കടവ് എന്നിവിടങ്ങളില്‍ കടകളില്‍ വെള്ളം കയറി.
അതേസമയം, ജലനിരപ്പ് ശക്തമായതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വ് ആയ 141 അടിയിലെത്തി. ഇന്ന് രാവിലെ 5:30 ഓട് കൂടിയാണ് 141 അടിയിലെത്തിയത്.
അണക്കെട്ടിലെ രണ്ട് സ്പില്‍വേയിലെ ഷട്ടറുകള്‍ ഇന്ന് രാവിലെ എട്ട് മണിക്ക് തുറക്കും. തമിഴ്‌നാട് സര്‍ക്കാര്‍ രണ്ടാം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതി നിരീക്ഷിച്ച് വരികയാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
ഇടുക്കി കല്ലാര്‍ അണക്കെട്ട് ഇന്നലെ രാത്രി 11 മണിയോടെ തുറന്നിരുന്നു. ഡാമിന്റെ രണ്ട് ഷട്ടറുകളാണ് 10 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം , വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
VIDEO
Content Highlight: Idukki dam shutters ready to open