Kerala News
ഇടുക്കി ഡാം നാളെ തുറക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 18, 11:12 am
Monday, 18th October 2021, 4:42 pm

ഇടുക്കി: മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം ചൊവ്വാഴ്ച തുറക്കും. നാളെ രാവിലെ 11 മണിക്കാണ് ഡാം തുറക്കുക.

ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും നാളെ തുറക്കും. രാവിലെ ആറ് മണിമുതല്‍ ഷട്ടറിന്റെ 80 സെന്റിമീറ്ററാണ് ഉയര്‍ത്തുക.

മഴ ശക്തിപ്പെട്ടതോടെ സംസ്ഥാനത്തെ പ്രധാന ഡാമുകളിലെയെല്ലാം ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്.

അതേസമയം കക്കി, ഷോളയാര്‍ ഡാമുകള്‍ ഇന്ന് തുറന്നിട്ടുണ്ട്.

പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പമ്പ അണക്കെട്ടില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

പമ്പയാറ്റില്‍ ജലനിരപ്പ് ഉയരുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Idukki Dam Open Tuesday