| Tuesday, 6th April 2021, 7:21 pm

ഇടുക്കിയില്‍ ഇരട്ടവോട്ട് ആരോപിച്ച് തോട്ടം തൊഴിലാളികളെ ആക്രമിച്ച ബി.ജെ.പി നേതാവിനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ആരോപിച്ച് വാഹനം തടയുകയും തമിഴ് തോട്ടം തൊഴിലാളികളെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ബി.ജെ.പി നേതാവിനെതിരെ കേസ്. ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി ബിനു അമ്പാടിക്കെതിരെയാണ് കേസ്.

ഉടുമ്പന്‍ചോലയിലെ വോട്ടര്‍മാരായ തൊഴിലാളികളെയാണ് ബി.ജെ.പി നേതാവ് ആക്രമിച്ചത്. ഇവര്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങിനായി തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആവേശകരമായ പോളിംഗ് രേഖപ്പെടുത്തി. വോട്ടിംഗ് സമയം അവസാനിച്ചതോടെ 74 ശതമാനത്തോളമാണ് സംസ്ഥാനത്തെ പോളിംഗ്.

അന്തിമകണക്കുകള്‍ പുറത്തുവന്നിട്ടില്ല. വടക്കന്‍ കേരളത്തിലാണ് കനത്ത പോളിംഗ് രേഖപ്പെടുത്തിയത്.

2016 ല്‍ 77.35 ശതമാനമായിരുന്നു പോളിംഗ്. അവസാന മണിക്കൂറുകളില്‍ പല ബൂത്തുകളിലും നീണ്ട നിര ദൃശ്യമായിരുന്നു.

കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിംഗ് നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരടക്കമുള്ള നേതാക്കള്‍ രാവിലെ തന്നെ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Idukki BJP Leader Case Dual Vote Kerala Election 2021

We use cookies to give you the best possible experience. Learn more