ഫെബ്രുവരി 28 നു തിയേറ്ററില്‍ ഇറങ്ങുന്ന ‘ഇടി മഴ കാറ്റ് ‘ എന്ന സിനിമയുടെ 3ാമത്തെ ഗാനം പുറത്തിറങ്ങി. ഗൗരി ലക്ഷ്മിയുടെ സംഗീതത്തില്‍ നേഹ നായരും സൂരജ് സന്തോഷും കൂടി ആലപിച്ച ഈ ഗാനം എഴുതിയതും ഗൗരി ലക്ഷ്മി തന്നെയാണ്. ചിത്രത്തിന്റെ കഥയും സംഭാഷണവും അമല്‍ പിരപ്പന്‍കോടും തിരക്കഥ അമലും അമ്പിളി എസ്. രംഗനും ചേര്‍ന്നാണ് തയ്യാറാക്കിയത്.
കേരളം-ബംഗാള്‍ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയില്‍ പാലക്കാട്ടുകാരനായ പെരുമാള്‍ എന്ന കഥാപാത്രമായാണ് ചെമ്പന്‍ വിനോദ് എത്തുന്നത്. തിരുവനന്തപുരത്തെ ട്യൂഷന്‍ അധ്യാപകന്‍ അജിത്തിനെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുമ്പോള്‍ സമാധാനത്തിന് വേണ്ടി വാദിച്ചിട്ടും പട്ടാളത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മലപ്പുറം സ്വദേശി ഡേവിഡായാണ് സുധി കോപ്പ ഇത്തവണ എത്തുന്നത്.
ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ ശരണ്‍ ജിത്ത്, പ്രിയംവദ കൃഷ്ണന്‍, പൂജ ദേബ് എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. ജിഷ്ണു പുന്നകുളങ്ങര, സരീഗ് ബാലഗോപാലന്‍, ധനേഷ് കൃഷ്ണന്‍, ജലീല്‍, സുരേഷ് വി, ഖലീല്‍ ഇസ്‌മെയില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം വഹിക്കുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യുസേര്‍സ്: കിരണ്‍ കൃഷ്ണ എന്‍, ?ഗൗതം മോഹന്‍ദാസ്, ഛായാഗ്രഹണം: നീല്‍ ഡി കുഞ്ഞ, ചിത്രസംയോജനം: മനോജ്, സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത്, ഷമീര്‍ അഹമ്മദ്, റീ റെക്കോഡിം മിക്‌സര്‍: ജിതിന്‍ ജോസഫ്, ഗാനരചന&സംഗീതം: ഗൗരി ലക്ഷ്മി,
പശ്ചാത്തലസംഗീതം: ഗൗരി ലക്ഷ്മി&ഗണേഷ്. വി, പ്രൊജക്ട് ഡിസൈനര്‍: ജിഷ്ണു സി എം.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രതീഷ് പാലോട്, കലാസംവിധാനം: ജയന്‍ ക്രയോണ്‍, മേക്കപ്പ്: ആര്‍.ജി. വയനാടന്‍, വസ്ത്രാലങ്കാരം: രതീഷ് ചമ്രവട്ടം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സക്കീര്‍ ഹുസൈന്‍, ഫിനാന്‍സ് മാനേജര്‍: വിനീത് വിജയന്‍, വി എഫ് എക്‌സ്: അജിത്ത് ബാലന്‍, കളറിസ്റ്റ്: ശ്രീക് വാര്യര്‍, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്: അമല്‍ സി ബേബി, പി.ആര്‍.ഒ: ജിതിന്‍ അനില്‍കുമാര്‍, മാര്‍ക്കറ്റിംഗ്: തിങ്ക് സിനിമ, സ്റ്റില്‍സ്: സതീഷ് മേനോന്‍, പോസ്റ്റര്‍ ഡിസൈന്‍: ഡ്രിപ്പ്വേവ് കളക്ടീവ്, ടീസര്‍&ട്രെയിലര്‍ കട്ട്: കണ്ണന്‍ മോഹന്‍.
Content Highlight: Idi Mazha Kaatt movie new song out