യു.പി: സാകിര്‍ നായികിനെ പോലുള്ള പ്രഭാഷകരുടെയും വിഘടനവാദികളുടെയും ആശയങ്ങളാണ് കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതെന്ന് അജ്മീര്‍ദര്‍ഗ മുഖ്യ പുരോഹിതന് സൈനുല്‍ ആബിദീന്‍ അലി ഖാന്. ഇവര്‍ സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി നിരപരാധികളുടെ ജീവന് വെച്ച് കളിക്കുകയാണെന്നും സൈനുല്‍ ആബിദീന്‍ അലി ഖാന് പറഞ്ഞു.
മതത്തിന്റെ പേരില്‍ മതഭ്രാന്താണ് സാകിര്‍ നായികിനെ പോലുള്ളവര്‍ പ്രചരിപ്പിക്കുന്നതെന്നും സ്വന്തം നിലയ്ക്ക് മതത്തെ വ്യാഖ്യാനിച്ച് യുവാക്കളെ അക്രമത്തിന്റെ പാതയിലേക്ക് തള്ളിയിടുകയാണ് ഇവര്‍ ചെയ്യുന്നതെന്നും സൈനുല്‍ ആബിദീന്‍ അലി ഖാന് പറഞ്ഞു.
കശ്മീരിലെ വിദ്യാസമ്പന്നരായ യുവാക്കള്‍ വിഘടനവാദത്തിന്റെ പിടിയിലാണെന്നും സ്വന്തം മക്കളെ വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിനായി പറഞ്ഞയച്ചിട്ട് മറ്റുള്ളവരുടെ മക്കളുടെ കയ്യില്‍ തോക്കു നല്‍കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നതെന്നും പുരോഹിതന് ആരോപിച്ചു.
കശ്മീരില്‍ ജനങ്ങള്‍ക്കെതിരെ പോലീസും സൈന്യവും നടത്തിയ വെടിവെയ്പില്‍ നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ടിരുന്നു.