| Friday, 8th February 2019, 8:30 am

സല ഇനി ഓര്‍മ; കണ്ടെത്തിയ മൃതദേഹം സലയുടേതെന്ന് സ്ഥിരീകരണം

സ്പോര്‍ട്സ് ഡെസ്‌ക്

പാരിസ്: തകര്‍ന്ന വിമാനത്തില്‍ നിന്ന് കണ്ടെത്തിയ മൃതശരീരം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനൊ സലയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഡൊറെസ്റ്റ് പൊലീസാണ് സ്ഥിരീകരിച്ചത്.

ജനുവരി 21നാണ് നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ സല സഞ്ചരിച്ച വിമാനം അപ്രത്യക്ഷമാകുന്നത്. സലയും പൈലറ്റ് ഡേവിഡ് ഇബ്ബോസ്റ്റനുമാണ് വിമാനത്തില്‍ ഉണ്ടായത്.

വിമാനം കാണാതായതോടെ നടത്തിയ ആദ്യ തെരച്ചിലില്‍ തെളിവൊന്നും ലഭിച്ചിരുന്നില്ല. അതോടെ തെരച്ചില്‍ പൊലീസ് അവസാനിപ്പിച്ചു. തുടര്‍ന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരം ഫുട്‌ബോള്‍ താരങ്ങളും ആരാധകരും ചേര്‍ന്ന് ധനം സ്വരൂപിച്ചാണ് തെരച്ചില്‍ പുനരാരംഭിച്ചത്.

ALSO READ: നാന്റെസില്‍ തളിര്‍ത്ത് കാര്‍ഡിഫില്‍ വിരിയാന്‍ കൊതിച്ച പുഷ്പം; എമിലിയാനോ സലയും കാല്‍പന്ത് ജീവിതവും

രാത്രിയോടെയാണ് വിമാനത്തില്‍ നിന്ന് ലഭിച്ച മൃതദേഹം സലയുടേതാണെന്ന് ഡൊറസ്റ്റ് പൊലീസ് സ്ഥിരീകരിച്ചത്. അതിന് മുമ്പ് തന്നെ മൃതശരീരം സലയുടേതാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സംഭവത്തെ അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡേവിഡ് മീന്‍സ് വിമര്‍ശിച്ചു.

ഫെബ്രുവരി 7 ന് പുറത്തെത്തിച്ച ബോഡിയുടെ ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയായി. മൃതദേഹം സലയുടേതാണെന്ന് ശാസത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

സലയുടേയും ഡേവിഡിന്റേയും കുടുംബത്തിന് ഞങ്ങളുടെ പ്രാര്‍ഥനയുണ്ടാകുമെന്നും അനുശോചനമറിയിക്കുന്നതായും കാര്‍ഡിഫ് സിറ്റി ട്വീറ്റ് ചെയ്തു. കാര്‍ഡിഫ് സിറ്റിയുടെ റെക്കോര്‍ഡ് തുകയായ 15 മില്യണിനാണ് താരം ക്ലബിലെത്തിയത്.

Latest Stories

We use cookies to give you the best possible experience. Learn more