രാധ വധശ്രമക്കേസ്: ജയിലില്‍ തിരിച്ചറിയല്‍ പരേഡ് നടത്തി
Kerala
രാധ വധശ്രമക്കേസ്: ജയിലില്‍ തിരിച്ചറിയല്‍ പരേഡ് നടത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th March 2014, 11:08 am

[] നിലമ്പൂര്‍: നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട തൂപ്പുകാരി രാധയെ നേരത്തെ വധിക്കാന്‍ ശ്രമിച്ച കേസില്‍  അറസ്റ്റിലായ നാല് പ്രതികളെ ഇന്നലെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി. കോഴിക്കോട് ജില്ലാ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു.

2012ല്‍ രാധയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് പ്രതികളായ ജംഷീര്‍, ഷബീബ് റഹ്മാന്‍, ഷമീം, സാദിഖ് എന്നിവരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കിയത്.

പ്രധാന പ്രതി ബിജു നായരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ രാധയെ കൊല്ലാന്‍ ശ്രമിച്ചത്. ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്.

ഇതിനിടെരാധ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്നലെ കോണ്‍ഗ്രസ് ഭാരവാഹികളുള്‍പ്പെടെ പേരെ പോലീസ് ചോദ്യം ചെയ്തു.

പ്രതികളായ ബിജു നായരുടെയും ഷംസുദ്ദീന്റെയും ഫോണ്‍കോള്‍ ലിസ്റ്റ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്.

സംഭവത്തില്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ബിജുനായര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ എന്നിവരെ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഫെബ്രുവരി അഞ്ചിനാണ് രാവിലെ കോണ്‍ഗ്രസ് ഓഫിസ് അടിച്ചുവാരാനത്തെിയ രാധയെ ഇരുവരും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്‌