ജിയോക്ക് പിന്നാലെ ഐഡിയയും 4ജി ഫോണ്‍ പുറത്തിറക്കുന്നു
Big Buy
ജിയോക്ക് പിന്നാലെ ഐഡിയയും 4ജി ഫോണ്‍ പുറത്തിറക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th July 2017, 11:44 pm

 

ന്യൂഡല്‍ഹി: ടെലിഫോണ്‍ സേവനദാതാക്കളെ മൊത്തത്തില്‍ ചുറ്റിച്ചു കൊണ്ടായിരുന്നു ജിയോയുടെ കടന്ന് വരവ് ഒന്നിന് പുറകേ ഒന്നായി പുറത്ത് വന്ന് ഓഫറുകളും മറ്റും ഏറേ ക്ഷീണമുണ്ടാക്കിയത് ഐഡിയക്കായിരുന്നു.
ക്ഷീണം ഒരു തരത്തില്‍ തീര്‍ത്തു വരുമ്പോളാണ് 4ജി ഫോണുമായി ജിയോയുടെ കടന്ന് വരവ്. എന്നാല്‍ തോറ്റ് പിന്‍മാറാന്‍ ഐഡിയ തയ്യാറല്ല.

ജിയോയ്ക്ക് പിന്നാലെ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളിലൊന്നായ ഐഡിയയും വില കുറഞ്ഞ 4ജി ഫോണ്‍ പുറത്തിറക്കുകയാണ് റോയ്ട്ടേഴ്സ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. 2018ല്‍ ഫോണ്‍ പുറത്തിറക്കുക.


ചിത്രശലഭം പറക്കില്ല; ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ കത്ത് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ തള്ളി


4ജി ഫോണ്‍ പുറത്തിറക്കുന്നതിനായി നിര്‍മാതാക്കളുമായി കരാറിലെത്തിയെന്ന്
ഐഡിയയുടെ പ്രതിനിധി വാര്‍ത്ത എജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ഫോണിന്റെ വിലയോ മറ്റ് ഫീച്ചറുകളോ ഒന്നും ഐഡിയ ഇതുവരെ വ്യകത്മാക്കിയിട്ടില്ല.

കേവലം 1,500 രൂപ മാത്രം വിലയുള്ള 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. വോയ്സ് ഓവര്‍ എല്‍.ടി.ഇ (VoLTE) സംവിധാനത്തോടുകൂടിയ ഫോണായിരിക്കും ഇത്. അതിവേഗ 4ജി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഉതകുന്ന ഫോണില്‍ റിലയന്‍സ് ജിയോ ഡിജിറ്റല്‍ സ്റ്റോര്‍, പ്ലേ മ്യൂസിക് എന്നിവയും ഉപയോഗിക്കാന്‍ കഴിയും.