ന്യൂഡല്‍ഹി: ജിയോയ്ക്ക് പിന്നാലെ പുറത്തുള്ള നെറ്റ് വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്താനൊരുങ്ങി എയര്‍ടെലും വോഡാഫോണ്‍ ഐഡിയയും. ഔട്ട് ഗോയിങ് കോളുകള്‍ക്ക് മിനിറ്റിന് 6 പൈസ ഈടുക്കുന്ന നീക്കം പ്രയോജനപ്പെടുത്തുന്നതിനായി എയര്‍ടെലും വോഡോഫോണ്‍ ഐഡിയ ലിമിറ്റഡും പുതിയ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരും എന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
മറ്റു നെറ്റ് വര്‍ക്കുകളിലേക്കുള്ള ഔട്ട് ഗോയിങ് കോളുകള്‍ക്ക് നിരക്കുകള്‍ വര്‍ധിപ്പിച്ചോ ബണ്ട്ല്‍ഡ് പാക്കേജുകള്‍ക്ക് വില വര്‍ധിപ്പിച്ചോ നിരക്ക് ഉയര്‍ത്താനുള്ള ഏറ്റവും നല്ല അവസരമാണിപ്പോഴുള്ളതെന്നാണ് എയര്‍ടെലിന്റെയും വി.ഐ.എല്ലിന്റെയും അധികൃതര്‍ പറയുന്നത്.
ഇതുവഴി സാമ്പത്തിക പ്രതിസന്ധി തീര്‍ക്കുക എന്നതാണ് മിക്ക കമ്പനികളും ലക്ഷ്യമിടുന്നത്.
നിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ 16 മില്ല്യണ്‍ ആദ്യ പാദത്തില്‍ ലഭിക്കത്തക്ക വിധത്തില്‍ വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാകും. അതായത് വര്‍ഷത്തില്‍ 64 ബില്ല്യണ്‍ വരുമാനം ലഭിക്കും.
നേരത്തെ നിരക്ക് കുറച്ചപ്പോള്‍ ജിയോക്കെതിരെ പോരാടിയ എല്ലാ കമ്പനികളും പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് നിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ജിയോക്കെതിരെ മത്സരിക്കാന്‍ ആരും ഇറങ്ങാന്‍ സാധ്യതയില്ല.
എയര്‍ടെല്‍ വോഡാഫോണ്‍ ഐഡിയ എന്നിവയുടെ ഓഹരികള്‍ വ്യാഴാഴ്ച രാവിലെ യഥാക്രമം 3.65 ശതമാനവും 4.45 ശതമാനവും ഉയര്‍ന്നിട്ടിട്ടുണ്ട്. റിലയന്‍സ് ഇന്‍ടസ്ട്രീസിന്റെ ഓഹരികളും ഉയര്‍ന്നിരുന്നു.
എയര്‍-നെറ്റ് ഔട്ട് ഗോയിങ് കോളുകള്‍ക്ക് മിനിറ്റിന് 6 പൈസ എയര്‍ടെലും വോഡാഫോണ്‍ ഐഡിയയും ചാര്‍ജ് ഈടാക്കാന്‍ തുടങ്ങിയാല്‍ അവരുടെ EBITDA 1200 കോടി രൂപയിലേക്ക് ഉയരുമെന്നാണ് നിഗമനം.