ടെലികോം രംഗത്ത് സേവനദാതാക്കളുടെ മത്സരം കനക്കുകയാണ്. ജിയോയുടെ വഴിയെ ചുവടുവെച്ച് മറ്റു സേവനദാതാക്കളും ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിക്കുകയാണ്.
ജിയോയുടെയും വോഡഫോണിന്റെയും ഹാപ്പി ന്യൂ ഇയര്‍ 2018 ഓഫറിന് പിന്നാലെ ഐഡിയയും രംഗത്ത് വന്നിരിക്കുകയാണ്. വിപണി പിടിച്ചെടുക്കാന്‍ വന്‍ പദ്ധതികളുമായാണ് ഐഡിയയുടെ വരവ്.
മറ്റു സേവന ദാതാക്കളുടെ ന്യൂഇയര്‍ ഓഫറുകളെ മറികടക്കാന്‍ ലക്ഷ്യമിട്ട് 198, 199 എന്നീ രണ്ടു പ്ലാനുകളാണ് ഐഡിയ കൊണ്ടുവന്നിരിക്കുന്നത്. ജിയോ 199 രൂപയുടെ പ്ലാന്‍ കൊണ്ടുവന്നതിന് പിന്നാലെ വോഡഫോണും 198 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചിരുന്നു.
പുതിയ ഓഫര്‍ പ്രകാരം 198 രൂപയ്ക്ക് 28 ദിവസത്തേക്ക് 28 ജിബി ഡാറ്റയാണ് ഐഡിയ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ആദ്യമായാണ് ഇത്രയും കുറഞ്ഞ നിരക്കില്‍ ദിവസം ഒരു ജിബി ഡാറ്റ ഐഡിയ നല്‍കുന്നത്. പരിധിയില്ലാതെ ലോക്കല്‍, എസ്.ടി.ഡി കോളുകളും ഡാറ്റക്ക് പുറമെ ഐഡിയ നല്‍കുന്നുണ്ട്.
199 പ്ലാനില്‍ 100 എസ്.എം.എസുകളാണ് ഡാറ്റക്ക് പുറമെ അധികമായി നല്‍കുന്നത്. 28 ദിവസം തന്നെയാണ് ഇതിന്റെയും കാലാവധി. 357 രൂപയുടെ പ്ലാനില്‍ 28 ദിവസത്തേക്ക് 56 ജിബി ഡാറ്റയും ഐഡിയ ഉപയോക്താക്കള്‍ക്ക് ന്യൂയര്‍ സമ്മാനമായി നല്കുന്നു.