| Wednesday, 27th January 2021, 11:03 am

ഭര്‍ത്താവ് മരണപ്പെട്ട മുസ്‌ലീം സ്ത്രീയുടെ ജീവിതം പ്രമേയമാക്കിയ ഹ്രസ്വചിത്രം ''ഇദ്ദ''യുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഭര്‍ത്താവ് മരണപ്പെട്ട മുസ്‌ലീം സ്ത്രീയുടെ ജീവിതം ചര്‍ച്ച ചെയ്യുന്ന ഹ്രസ്വചിത്രം ”ഇദ്ദ”യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഭര്‍ത്താവ് മരണപ്പെട്ട ശേഷം ആചാരപ്രകാരം ഒരു സ്ത്രീ മുറിക്കുള്ളില്‍ ആരും കാണാതെ മാസങ്ങളോളം ഇരിക്കേണ്ടി വരുമ്പോള്‍ ഉണ്ടാവുന്ന മാനസിക സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ഇരുപതോളം അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഷമ്മാസ് ജംഷീര്‍ ആണ്.

ഇദ്ദയിലെ കേന്ദ്ര കഥാപാത്രമായ ഖമറുന്നിസയെ അവതരിപ്പിച്ചിരിക്കുന്നത് അങ്കമാലി ഡയറീസ്, ജൂണ്‍, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശ്രുതി ജയന്‍ ആണ്.

ബിഗ് ബോസ് മത്സരാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ജസ്ല മാടശ്ശേരിയും ഹ്രസ്വചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. സരസ ബാലുശ്ശേരി, ദര്‍ശിക ജയേഷ്, ജവാദ് കെ എം, കുഞ്ഞാപ്പ, ഇസ്മയില്‍ കെ പി, ഹാദി ത്സമാന്‍, ഹയ സെല്ല എന്നിവരാണ് മറ്റ് താരങ്ങള്‍.

ഓഷ്യാനം ഫിലിംസിന്റെ ബാനറില്‍ ബക്കര്‍ അബു ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാജേഷ് രാജു ഛായാഗ്രഹണം.എഡിറ്റര്‍ ആനന്ദ് പൊറ്റെക്കാട്ട്.

ബി.ജി.എം- പ്രതിക് അഭയങ്കര്‍, സൗണ്ട് ഡിസൈനിങ്ങ്- ഷെഫിന്‍ മായന്‍, ഡബ്ബിങ്ങ്- ഷൈജു എം, വി.എഫ്.എക്സ്.- അനില്‍ ചുണ്ടെയില്‍, ആര്‍ട്ട്- ജിജോ ബാസു, സാജന്‍ വര്‍ക്കല, അസോസിയേറ്റ് ഡയറക്ടര്‍- ബിജേഷ് മഞ്ചേരി, പോസ്റ്റര്‍ ഡിസൈനിങ്ങ്- ലെനന്‍ ഗോപിന്‍.

ഇറ്റലിയിലെയും ഇസ്രായേലിലേയുമടക്കം നിരവധി മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Iddah Malayalam Short film trailer

We use cookies to give you the best possible experience. Learn more