കിംങ്ഫിഷറിനു കടം നല്‍കിയ മുന്‍ ഐ.ഡി.ബി.ഐ ചെയര്‍മാന്‍ അറസ്റ്റില്‍: മല്ല്യയെ കുറ്റവാളിയായി പ്രഖ്യാപിച്ചേക്കും
Daily News
കിംങ്ഫിഷറിനു കടം നല്‍കിയ മുന്‍ ഐ.ഡി.ബി.ഐ ചെയര്‍മാന്‍ അറസ്റ്റില്‍: മല്ല്യയെ കുറ്റവാളിയായി പ്രഖ്യാപിച്ചേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th January 2017, 11:53 am

vijay-mallya


വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് പണം തിരിച്ചടക്കാതെ രാജ്യം വിട്ട മല്ല്യയിപ്പോള്‍ ലണ്ടനിലാണ് ഉള്ളത്. സാമ്പത്തിക ക്രമക്കേടുകള്‍ തടയുന്ന നിയമപ്രകാരം മല്ല്യയെ കുറ്റവാളിയായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് സി.ബി.ഐ. അതിന്റെ ഭാഗമായാണ് ഇന്ന് നടത്തിയ അറസ്റ്റുകളെന്നും  റെയ്ഡുകളെന്നുമാണ് വിലയിരുത്തപ്പെടുന്നത്.


ന്യൂദല്‍ഹി: വിജയ് മല്ല്യയുടെ കിംങ് ഫിഷര്‍ ഏയര്‍ലൈന്‍സിന് 900കോടി രൂപ കടം നല്‍കിയതുമായി ബന്ധപ്പെട്ട് മുന്‍ ഐ.ഡി.ബി.ഐ ചെയര്‍മാനടക്കം എട്ടു പേരെ സി.ബി.ഐ അറസ്റ്റു ചെയ്തു. ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍ യോഗേഷ് അഗര്‍വാള്‍ ഏയര്‍ലൈന്‍സ് കമ്പനിയുടെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എ രഘുനാഥന്‍ എന്നിവരുള്‍പ്പെടെ എട്ടുപേരെയാണ് കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസറ്റ് ചെയ്തത്.


Also read പ്രാര്‍ത്ഥനയിലൂടെ രോഗത്തില്‍ നിന്നു മുക്തി നേടാനായില്ല: സുവര്‍ണ്ണ ക്ഷേത്രത്തില്‍ യുവാവ് മത ഗ്രന്ഥം വലിച്ച് കീറി


വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് പണം തിരിച്ചടക്കാതെ രാജ്യം വിട്ട മല്ല്യയിപ്പോള്‍ ലണ്ടനിലാണ് ഉള്ളത്. സാമ്പത്തിക ക്രമക്കേടുകള്‍ തടയുന്ന നിയമപ്രകാരം മല്ല്യയെ കുറ്റവാളിയായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് സി.ബി.ഐ. അതിന്റെ ഭാഗമായാണ് ഇന്ന് നടത്തിയ അറസ്റ്റുകളെന്നും  റെയ്ഡുകളെന്നുമാണ് വിലയിരുത്തപ്പെടുന്നത്. പതിനൊന്ന് കേന്ദ്രങ്ങളിലായിരുന്നു അറസ്റ്റിനു മുമ്പ് സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നത്.

ഐ.ഡി.ബി.ഐയുടെ മുതിര്‍ന്ന മൂന്ന് ഉദ്യോഗസ്ഥരും സി.ബി.ഐ അറസ്റ്റ് ചെയ്തവരില്‍ ഉള്‍പ്പെടുന്നുണ്ട്. മുന്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായ ഒ.വി ബുന്ധേലു ഉദ്യോഗസ്ഥരായ എസ്.കെ.വി ശ്രീനിവാസന്‍, ശ്രീധര്‍, എന്നിവരെയും കിംങ് ഫിഷറിന്റെ ജീവനക്കാരായ ശൈലേഷ് ബോര്‍കര്‍, എ.സി ഷാ, അമിത് നട്കര്‍ണി എന്നിവരുള്‍പ്പെടെ എട്ടു പേരെയാണ് സി.ബി.ഐ  ഇന്ന് കസ്റ്റഡിയിലെടുത്ത്.

റെയ്ഡ് നടന്നവയില്‍ മല്ല്യയുടെ വീടും യുണൈറ്റഡ് ബ്രൂവറീസ് ഹോള്‍ഡിംഗ് ലിമിറ്റഡ് സ്ഫാപനങ്ങളും ഉള്‍പ്പെടുന്നുണ്ട്. നേരത്തെ 9000 കോടിയുടെ വായ്പാ കുടിശ്ശിക കേസില്‍ മല്യയുടെ സ്ഥാപനങ്ങളില്‍ നിന്നും 6203.35 കോടി രൂപ കണ്ടു കെട്ടാന്‍ ഡെബ്റ്റ് റിക്കവറി ട്രൈബ്യുണല്‍ എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മല്ല്യയെ കുറ്റവാളിയായി പ്രഖ്യാപിക്കാന്‍ സി.ബി.ഐയും ഒരുങ്ങുന്നത്.