സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് നിര്‍ദേശിച്ച് കൊണ്ട് ഡിങ്കോയിസ്റ്റുകളുടെ “ഇടയലേഖനം”. ക്രിസ്ത്യന്‍ സഭകള്‍ പുറത്തിറക്കുന്ന ഇടയലേഖനങ്ങളെ പരിഹസിച്ച് പുറത്തിറക്കിയ ഇടയലേഖനത്തില്‍ ഭാരതീയ ഡിങ്ക ജന സേന സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നാണ് ആഹ്വാനം.
“അഖണ്ഡ പങ്കില സംസ്ഥാനം” രൂപീകരിക്കുക, കപ്പ ദേശീയ ഭക്ഷണമാക്കണം, ബീഫ് സൈഡ് ഡിഷ് ആക്കുക, എലിയെ ദേശീയ മൃഗമാക്കുക, മൂഷിക വധം നിരോധിക്കുക, അക്ഷയ ജട്ടീയയ്ക്ക് പൊതു അവധി പ്രഖ്യാപിക്കുക എന്നിങ്ങനെ നിരവധി ആവശ്യങ്ങളാണ് ഡിങ്കസഭ പുറത്തിറക്കിയ ഇടയലേഖനം ആവശ്യപ്പെടുന്നത്.
അവിടെയും ഇവിടെയും പോയി പ്രാര്‍ത്ഥിച്ച് സമയം കളയാതെ പ്രകടന പത്രികകള്‍ മറ്റു പബ്ലിക സോഴ്‌സുകള്‍ എന്നിവയില്‍ നിന്നും സ്ഥാനാര്‍ത്ഥികളെ പറ്റി കൂടുതല്‍ പഠിക്കുവാനും ഇടയലേഖനം നിര്‍ബന്ധിക്കുന്നു.