| Sunday, 9th March 2014, 1:37 pm

കേരളസ്‌ട്രൈക്കേഴ്‌സ് താരങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവം: ഇന്‍ഡിഗോ തെളിവ് ഹാജരാക്കണമെന്ന് ഇടവേള ബാബു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] നെടുമ്പാശ്ശേരി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ടീമായ കേരളസ്‌ട്രൈക്കേഴ്‌സിലെ അംഗങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ ഇന്‍ഡിഗോ വിമാന കമ്പനി അധികൃതര്‍ വിശ്വസനീയമായ തെളിവുകള്‍ ഹാജരാക്കണമെന്ന് ടീം മാനേജര്‍ ഇടവേള ബാബു ആവശ്യപ്പെട്ടു.

ഓഡിയോ, വീഡിയോ, തെളിവുകള്‍ ഉണ്ടെങ്കില്‍ ഇന്‍ഡിഗോ ഹാജരാക്കണം.

വിമാനത്തില്‍ മോശമായി പെരുമാറിയെന്ന ആരോപണം ശരിയല്ല. കൂകിവിളിക്കുകയോ, വിസിലടിക്കുകയോ ചെയ്തിട്ടില്ല- സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ നെടുമ്പാശ്ശേരി പോലീസ് സ്‌റ്റേഷനിലെത്തിയ ഇടവേള ബാബു വ്യക്തമാക്കി.

മലയാളത്തില്‍ മോശമായി സംസാരിച്ചുവെന്നാണ് ഇന്‍ഡിഗോ അധികൃതര്‍ ആരോപിക്കുന്നത്.

മറുഭാഷക്കാരായ പൈലറ്റിനും എയര്‍ഹോസ്റ്റസിനും എങ്ങനെയാണ് മലയാളത്തിലെ മോശം വാക്കുകള്‍ തിരിച്ചറിയാന്‍ കഴിയുന്നതെന്നും  മലയാളത്തില്‍ സംസാരിച്ചു എന്ന കാരണം പറഞ്ഞ് ഇന്‍ഡിഗോ അധികൃതര്‍ മലയാളഭാഷയെയും മലയാളികളെയും അവഹേളിക്കുകയാണെന്നും ഇടവേള ബാബു ആരോപിച്ചു.

കേരള സ്‌െ്രെടക്കേഴ്‌സ് ടീമിനും ഇന്‍ഡിഗോ അധികൃതര്‍ക്കും പരാതിയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ല. വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതിനാല്‍ ഉണ്ടായ പണനഷ്ടത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് താരങ്ങളുടെ ആവശ്യം.

കഴിഞ്ഞ മാസം 21ന് ഹൈദരാബാദില്‍ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് മത്സരത്തിനായി പുറപ്പെട്ട താരങ്ങളെ എയര്‍ഹോസ്റ്റസിനെ കളിയാക്കിയെന്നാരോപിച്ചാണ് വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടത്.

വിമാനത്തിനുള്ളില്‍ പാലിക്കേണ്ട അച്ചടക്കം പാലിച്ചില്ലെന്നുമാരോപിച്ചാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് താരങ്ങളെ ഇറക്കിവിട്ടത്.

We use cookies to give you the best possible experience. Learn more