| Sunday, 31st December 2023, 10:55 pm

ലാലേട്ടന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിച്ചിട്ടാണ് അവർ കളത്തിലേക്ക് ഇറങ്ങുക; നമുക്കൊന്നും അദ്ദേഹത്തിന്റെ വിലയറിയില്ല: ഇടവേള ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാൽ എന്ന നടന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇടവേള ബാബു. ക്രിക്കറ്റ് മത്സരത്തിന് പോകുമ്പോൾ മറ്റു ടീമിലെ ആളുകൾ വന്ന് മോഹൻലാലിന്റെ അനുഗ്രഹം വാങ്ങിച്ചിട്ടാണ് കളത്തിലേക്ക് ഇറങ്ങുന്നതെന്ന് ഇടവേള ബാബു പറഞ്ഞു. മോഹൻലാൽ എന്ന നടന്റെ വിലയെന്താണെന്ന് അറിയണമെങ്കിൽ അദ്ദേഹത്തിന്റെ കൂടെ ഒരു മണിക്കൂർ സഞ്ചരിച്ചാൽ മതിയെന്ന് ഇടവേള ബാബു കൂട്ടിച്ചേർത്തു.

ആ സമയം താനൊക്കെ മോഹൻലാലിന് കൊടുക്കുന്ന ബഹുമാനം പോരായെന്ന് തോന്നിയിട്ടുണ്ടെന്നും ഇടവേള ബാബു പറയുന്നുണ്ട്. മോഹൻലാൽ തന്റെ നല്ലൊരു സുഹൃത്താണെന്നും തനിക്കെന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ഇടവേള ബാബു പറഞ്ഞു. കാൻമീഡിയചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ക്രിക്കറ്റ് നടക്കുമ്പോൾ ഞാനായിരുന്നു ടീം മാനേജർ. ഓരോ സ്ഥലത്ത് പോകുമ്പോൾ മറ്റ് ടീമിലെ പ്രധാനപ്പെട്ട ആളുകളോ ടീം അംഗങ്ങളോ (അന്ന് നമ്മുടെ ക്യാപ്റ്റൻ ലാലേട്ടനായിരുന്നു) ലാലേട്ടന്റെ കാലിൽ തൊട്ട് നമസ്കരിച്ചിട്ടാണ് കളത്തിലേക്ക് ഇറങ്ങുന്നത്. അപ്പൊ എനിക്ക് തോന്നിയിട്ടുണ്ട് ഞാനൊക്കെ ലാലേട്ടന് കൊടുക്കുന്ന വില പോരായെന്ന്.

നമ്മൾ നല്ല ഫ്രണ്ട്ലി ആയിട്ടാണ് പെരുമാറുക. നമുക്കറിയാം ലാലേട്ടൻ വലിയൊരു സംഭവമാണ് എന്ന്. നമ്മൾ ഒരിക്കലും ലാലേട്ടന്റെ അടുത്ത് അങ്ങനെ പെരുമാറില്ല തിരിച്ചു നമ്മളോടും അങ്ങനെ ഒന്നും പെരുമാറില്ല. അദ്ദേഹത്തിന്റെ വില അറിയണമെങ്കിൽ അദ്ദേഹത്തിന്റെ ഒപ്പം ഒരു മണിക്കൂർ സഞ്ചരിച്ചാൽ മതി.

അദ്ദേഹത്തിന് പൊതുജനത്തിന് മുന്നിലുള്ള സ്ഥാനം എന്താണെന്ന് അറിയണമെങ്കിൽ കൂടെ സഞ്ചരിച്ചാൽ മതി. ലാലേട്ടനെ കുറിച്ചുള്ള ചില മോശം കമന്റുകൾ കാണുമ്പോൾ ഇവരൊക്കെ ചെറിയ ലോകത്താണ് ജീവിക്കുന്നത് എന്ന് തോന്നും, പുറത്തിറങ്ങിയല്ല ജീവിക്കുന്നത്. കാരണം അതാണ് അദ്ദേഹം. ഒരു കമ്പാരിസൺ ഇല്ലാത്ത ഒരാളാണ്. എന്റെ നല്ലൊരു സുഹൃത്താണ്. എനിക്ക് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്,’ ഇടവേള ബാബു പറഞ്ഞു.

Content Highlight: Idavela babu about Mohanlal

We use cookies to give you the best possible experience. Learn more