എനിക്ക് മതിയായി, നമ്മള്‍ ഒത്തുപോവില്ലെന്ന് മമ്മൂക്കയോട് പറഞ്ഞു: ഇടവേള ബാബു
Film News
എനിക്ക് മതിയായി, നമ്മള്‍ ഒത്തുപോവില്ലെന്ന് മമ്മൂക്കയോട് പറഞ്ഞു: ഇടവേള ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th December 2023, 8:36 pm

മമ്മൂട്ടിയോടുള്ള അടുപ്പത്തെ പറ്റി സംസാരിക്കുകയാണ് ഇടവേള ബാബു. അമ്മ സംഘടനയുമായി ബന്ധപ്പെട്ട് ചില സമയത്ത് ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് മമ്മൂട്ടി ഉടക്കുമെന്ന് ഇടവേള ബാബു പറഞ്ഞു. അത് തുടര്‍ന്നപ്പോള്‍ നമ്മള്‍ തമ്മില്‍ ഒത്തുപോവില്ലെന്ന് മമ്മൂട്ടിയോട് പറഞ്ഞുവെന്നും ഇടവേള ബാബു പറഞ്ഞു. ആ സമയം മമ്മൂട്ടി നല്‍കിയ മറുപടിയെ പറ്റിയും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഇടവേള ബാബു സംസാരിച്ചു.

‘മമ്മൂട്ടി ജനറല്‍ സെക്രട്ടറിയും ഞാന്‍ സെക്രട്ടറിയുമായിരിക്കുന്ന സമയത്ത് ഞങ്ങള്‍ നല്ലൊരു കോമ്പോ ആയിരുന്നു. പുള്ളി നന്നായി ഡിക്ടേറ്റ് ചെയ്യുന്ന ആളാണ്. പല കാര്യങ്ങളും നമ്മള്‍ ഡിസ്‌കസ് ചെയ്യും. അതിന്റെ റിസള്‍ട്ടിനെ പറ്റിയാണ് മമ്മൂക്ക അന്വേഷിക്കുക. എങ്ങനെ ചെയ്തുവെന്ന് അന്വേഷിക്കില്ല. അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ ഞാന്‍ വളരെ കെയറായിരുന്നു. ലോകത്ത് എന്ത് വിഷയം ചോദിച്ചാലും മമ്മൂക്കക്ക് അറിയാം.

ചില സമയത്ത് അദ്ദേഹം ഉടക്കുകയും ചെയ്യും. അപ്പോള്‍ വെറുതെ ഇങ്ങനെ ഉടക്കാന്‍ തുടങ്ങിയപ്പോള്‍, എനിക്ക് മതിയായി മമ്മൂക്ക, നമ്മള്‍ ഒത്തുപോവില്ല എന്ന് പറഞ്ഞു. അന്ന് മമ്മൂക്ക എന്നോട് പറഞ്ഞ ഒരു മറുപടി ഉണ്ട്. ബാബു ഞാന്‍ അങ്ങനെ എല്ലാവരോടും ഉടക്കുന്ന ആളല്ല, എനിക്ക് ഇഷ്ടമുള്ളവരോടെ ഞാന്‍ വഴക്കടിക്കൂ, അത് വഴക്കല്ല, എന്റെ രീതിയാണ്, അങ്ങനെയൊരു അടുപ്പം നിന്നോട് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഒരു അടുപ്പവും ഇല്ലാത്ത ആളെ ഞാന്‍ അടുപ്പിക്കാറില്ല എന്നാണ് മമ്മൂക്ക പറഞ്ഞത്. അത്രയും സ്വാതന്ത്ര്യത്തോടെ ഒരാളെ മമ്മൂക്ക അടുപ്പിക്കണമെങ്കില്‍ ഭയങ്കര ബുദ്ധിമുട്ടാണ്.

ഇപ്പോള്‍ ഞാന്‍ ഔദ്യോഗിക സ്ഥാനത്ത് ഇല്ലെങ്കില്‍ പോലും ചില ക്രൂഷ്യല്‍ കാര്യങ്ങള്‍ക്കായി മമ്മൂക്ക എന്നെ വിളിക്കാറുണ്ട്. മമ്മൂക്കയുമായി ഞാനും ചില കാര്യങ്ങള്‍ ഡിസ്‌കസ് ചെയ്യാറുണ്ട്,’ ഇടവേള ബാബു പറഞ്ഞു.

Content Highlight: Idavala Babu is talking about his closeness to Mammootty.