| Sunday, 13th October 2013, 11:12 am

ഇടം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ വിജയന്‍ മാഷ് അനുസ്മരണം സംഘടിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]റിയാദ്:  “ഇടം സാംസ്‌കാരികവേദി”യുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 3 വ്യാഴാഴ്ച്ച വിജയന്‍ മാഷ് അനുസ്മരണം സംഘടിപ്പിച്ചു. വൈകിട്ട് 6:30ന് റിയാദ് ബത്ത ഷിഫ ജസീറ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ചടങ്ങ്.

ഇടം പ്രസിഡന്റ് ഇക്ബാല്‍ കൊടുങ്ങല്ലൂര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആര്‍ മുരളീധരന്‍ അധ്യക്ഷത വഹിച്ചു. നിജാസ് സ്വാഗത പ്രസംഗം നടത്തി.

എല്ലാ മനുഷ്യര്‍ക്കും അന്തസ്സോടെ ഈ ഭൂമിയില്‍  ജീവിക്കുന്നതിനു വേണ്ട സാമൂഹ്യാന്തരീക്ഷം  ഉണ്ടാവുന്നതിനെപ്പറ്റി ഏറ്റവും കൂടുതല്‍ സ്വപ്നം കണ്ട വ്യക്തിയായിരുന്നു എം എന്‍ വിജയനെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇക്ബാല്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു.

എക്കാലവും അരികിലാക്കപ്പെടുകയും ചവിട്ടി മെതിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യന്റെ വേദനകള്‍ സ്വയം ഉള്‍ക്കൊണ്ട വ്യക്തിയായ തിനാലാണ് ഇപ്രാവശ്യത്തെ എം.എന്‍ വിജയന്‍ അനുസ്മരണം അധിനിവേശ വിരുദ്ധ ചിത്രപ്രദര്‍ശനത്തിനും  ഡോക്യുമെന്ററി പ്രദര്‍ശനത്തിനുമായി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

ഇടം സാംസ്‌കാരിക വേദിയുടെ നിലപാട് ജനകീയ സമരങ്ങളോടൊപ്പം നിലകൊള്ളുക എന്നതാണെന്ന് സ്വാഗതമാശംസിക്കവേ  നിജാസ് പറഞ്ഞു.

അതിജീവനത്തിനു വേണ്ടി മനുഷ്യര്‍ നടത്തുന്ന സമരങ്ങള്‍ക്ക് വേണ്ടിയാണ് ഇപ്രാവശ്യത്തെ എം.എന്‍ വിജയന്‍ അനുസ്മരണം സമര്‍പ്പിച്ചത്.

എന്‍ഡോസള്‍ഫാന്‍, കാതികൂടം, പ്ലാച്ചിമട, കൂടംകുളം തുടങ്ങി മനുഷ്യന്റെ അതിജീവനവുമായി ബന്ധപ്പെട്ട സമരരംഗങ്ങളില്‍ നിന്ന് പ്രസിദ്ധ
ഫോട്ടോഗ്രാഫര്‍ മധുരാജ് പകര്‍ത്തിയ ചിത്രങ്ങളും കൂടംകുളത്തെ ആണവ വിരുദ്ധ സമരത്തെ കുറിച്ച് മനില സി മോഹന്റെ ഡോക്യുമെന്ററിയും (അണുഗുണ്ട്) പ്രദര്‍ശിപ്പിച്ചു.

സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇടം സെക്രട്ടറി സിദ്ദിക് നിലംബൂര്‍ നന്ദി പറഞ്ഞു

We use cookies to give you the best possible experience. Learn more