[]മുംബൈ: വിസ നീട്ടിക്കിട്ടുന്നതുവരെ ഇന്ത്യയില്‍ തന്നെ താമസിക്കുമെന്ന് ഗായകന്‍ അദ്‌നാന്‍ സമി.
വിസാ കാലാവധി അവസാനിച്ചിട്ടും ഇന്ത്യയില്‍ താമസിക്കുന്നതിന്റെ പേരില്‍ മുംബൈ പോലീസ് നോട്ടീസ് അയച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്‌നാന്‍ സമിയുടെ പ്രതികരണം.
എല്ലാ വിദേശീയരും, 14 വര്‍ഷത്തോളമായി താനും തുടരുന്ന അടിസ്ഥാന നടപടിക്രമമാണിത്. അതുകൊണ്ട് ഈ വര്‍ഷവും മാറ്റമില്ല.
വിസാകാലാവധി നീട്ടിത്തരുന്നതു വരെ താന്‍ ഇന്ത്യയില്‍ തന്നെയുണ്ടാവുമെന്നും അതു വരെ ഇന്ത്യ വിട്ടുപോവാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“”എന്റെ വീസാ കാലാവധി 2013 േേഒക്ടാബര്‍ 6 ന് അവസാനിച്ചിരിക്കുന്ന കാര്യം ബന്ധപ്പെട്ടവരെ ഞാന്‍ അറിയിച്ചതാണ്. പ്രാമാണിക ചട്ടങ്ങളുടെ ഭാഗമായി 2013 സെപ്തംബര്‍ 14 ന് ആഭ്യന്തരമന്ത്രാലയത്തിന്റെ ബന്ധപ്പെട്ട വകുപ്പിന് വീസാകാലാവധി നീട്ടിക്കിട്ടുന്നതിനായി അപേക്ഷിക്കുകയും ചെയ്തു.
മൂംബൈ പോലീസിന് എന്‍െ സാഹചര്യം നന്നായറിയാം. നിയമം അനുവര്‍ത്തിക്കുന്ന ആളെന്ന നിലക്ക് ഞാന്‍ എല്ലാ നടപടിക്രമങ്ങളെയും ബഹുമാനിക്കുകയും 14 വര്‍ഷത്തോളമായുള്ള ഇന്ത്യന്‍ ജീവിതത്തില്‍ അത് തുടര്‍ന്നു പോരുകയും ചെയ്തിട്ടുണ്ട്-“” അദ്‌നാന്‍ സമി പറഞ്ഞു.
നിയമനാസൃതമല്ലാതെ ഇന്ത്യയില്‍ താമസിക്കുന്നതിന്റെ പേരില്‍ ചൊവ്വാഴ്ച്ചയാണ് അദ്ദേഹത്തിന് മുംബൈ പോലീസ് നോട്ടീസ് അയച്ചത്.
ലോഘന്‍ഡ്വാല കോംപ്ലക്‌സിലെ ഡ്യൂപ്ലക്‌സ് ഫ്‌ളാറ്റിന്റെ ഉടമസ്ഥതയെച്ചോല്ലി അദ്‌നാന്‍ സമിയും മുന്‍ഭാര്യ സബാ ഗലാദാരിയും തമ്മിലുള്ള കോടതി വാദത്തിനിടെയാണ് വിസാകാലാവധി പ്രശ്‌നം വെളിച്ചത്ത് വരുന്നത്.
ഇതിനിടെ രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള എം.എന്‍.എസിന്റെ സിനിമാ വിഭാഗം ഗായകനെ നാടുകടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.