കോഴിക്കോട്: സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നത് ട്രോള്‍ ഗ്രൂപ്പുകളിലാണെന്ന് നിസംശയം പറയാന്‍ സാധിക്കും. ഓരോ നിമിഷവും ലോകത്തിന്റെ വിവിധ കോണുകളില്‍ സംഭവിക്കുന്ന വിഷയങ്ങളെ സോഷ്യല്‍മീഡിയയില്‍ അവതരിപ്പിക്കുന്ന ട്രോള്‍ ഗ്രൂപ്പുകളില്‍ ഒന്നാണ് ഇന്റര്‍ നാഷണല്‍ ചളു യൂണിയന്‍- ഐ.സി.യു.
Also Read: മീസില്‍സ് – റൂബെല്ല പ്രതിരോധ കുത്തിവെപ്പിനെതിരെയുള്ള പ്രചരണങ്ങള്‍ നിര്‍ഭാഗ്യകരം: പിണറായി
മീസില്‍സ് – റൂബെല്ല വാക്‌സിനേഷനെക്കുറിച്ച് രണ്ടുതട്ടിലായി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാരംഭിച്ചപ്പോള്‍ ശ്രദ്ധേയമായ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ഐ.സി.യു. തങ്ങളുടെ പേജിന്റെ കവര്‍ ചിത്രം വാക്‌സിനേഷനു പിന്തുണയര്‍പ്പിച്ച് നീക്കിവെച്ചാണ് ഐ.സി.യു തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ നടി അക്രമിക്കപ്പെട്ട വിഷയത്തില്‍ രണ്ടു തട്ടിലായി ചര്‍ച്ചയാരംഭിച്ചപ്പോള്‍ അവള്‍ക്കൊപ്പം എന്ന ഷാഷ്ടാഗുമായി കവര്‍ ചിത്രം മാറ്റിയും ഐ.സി.യു നിലപാട് വ്യക്തമാക്കിയിരുന്നു. “ശംഭവം, സൂചി കുത്തുമ്പം കുഞ്ഞാവച്ച് വേദനിച്ചും, ന്നാലും ഉവ്വാവു വരൂല്ലല്ലോ എന്നോര്‍ക്കുമ്പം കുഞ്ഞാവ അതങ്ങട് സഹിച്ചും” എന്ന കമന്റോടെ ഒരു കുട്ടിയുടെ ചിത്രമാണ് ഐ.സി.യുവിന്റെ കവര്‍ ചിത്രത്തില്‍ ഉള്ളത്.
9 മാസം മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് കുത്തിവെയപ്പെടുക്കൂ, അതുവഴി മീസില്‍സ് റൂബെല്ല നിര്‍മ്മാര്‍ജന യജ്ഞത്തില്‍ പങ്കാളിയാകുവെന്നും കവര്‍ ചിത്രം പറയുന്നു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിരോധ കുത്തിവെപ്പിനെ അനുകൂലിച്ചും കുപ്രചരണങ്ങള്‍ നിര്‍ഭാദഗ്യകരമാണെന്നും അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരുന്നു.