| Friday, 16th April 2021, 7:17 pm

ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷകള്‍ മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഐ.സി.എസ്.ഇ (പത്താം ക്ലാസ്), ഐ.എസ്.സി (12ാം ക്ലാസ്) പരീക്ഷകള്‍ മാറ്റിവച്ചു. മേയ് 4 മുതല്‍ ജൂണ്‍ 7 വരെയായിരുന്നു ഐ.സി.എസ്.ഇ പരീക്ഷകള്‍ നിശ്ചയിച്ചിരുന്നത്.

ജൂണ്‍ ആദ്യവാരം സ്ഥിതി വിലയിരുത്തിയശേഷം പുതിയ തീയതി തീരുമാനിക്കുമെന്ന് കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സി.ഐ.എസ്.സി.ഇ) അറിയിച്ചു.

നേരത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവെക്കുകയും ചെയ്തിരുന്നു. സി.ബി.എസ്.ഇ 10, 12 ബോര്‍ഡ് പരീക്ഷകള്‍ മെയ് 4 മുതല്‍ നടക്കേണ്ടതായിരുന്നു.

രാജ്യത്തെ നിലവിലെ സാഹചര്യത്തിലാണ് നിര്‍ണ്ണായക തീരുമാനം. പന്ത്രണ്ടാം ക്ലാസിനുള്ള ബോര്‍ഡ് പരീക്ഷകള്‍ 21 ജൂണ്‍ 1 ന് ബോര്‍ഡ് അവലോകനം ചെയ്ത ശേഷം തീരുമാനിക്കും. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് കുറഞ്ഞത് 15 ദിവസമെങ്കിലും നോട്ടീസ് നല്‍കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight; ICSE, ISC 2021 exams deferred, new dates for class 12 to be announced later

We use cookies to give you the best possible experience. Learn more